കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പദവി തര്‍ക്കം: ഉപസമിതി യോഗത്തിലും തീരുമാനമായില്ല

കണ്ണൂര്‍: നഗരസഭാദ്ധ്യക്ഷ പദവി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി വെള്ളിയാഴ്ച ലീഗ് ജില്ലാകമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലും തീരുമാനമായില്ല. സബ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. എ ലത്തീഫ്, പി. വി സൈനുദ്ദീന്‍ എന്നിവരാണ് വെള്ളിയാഴ്ച കൂടിയാലോചന നടത്തിയത്. മറ്റൊരു അംഗമായ എസ് .മുഹമ്മദ് ചര്‍ച്ചയ്‌ക്കെത്തിയിരുന്നില്ല. തര്‍ക്കം ഞായറാഴ്ചയോടെ പരിഹരിക്കുമെന്ന് കെ .എ ലത്തീഫ് അറിയിച്ചു.
IUML flag

നഗരസഭാ പാര്‍ലമെന്ററി ബോര്‍ഡംഗങ്ങള്‍, മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ അഭിപ്രായമാരാഞ്ഞശേഷം ആരെ അദ്ധ്യക്ഷയാക്കണമെന്ന വിവരം ഉപസമിതി ജില്ലാകമ്മിറ്റിക്ക് കൈമാറും.

ജൂണ്‍ മൂന്നിന് കണ്ണൂര്‍ നഗരസഭാധ്യക്ഷ പദവിയിലേക്കുളള തിരഞ്ഞെടുപ്പ് വിഞ്ജാപനം പുറത്തിറങ്ങിയ സാഹചര്യത്തില്‍ ലീഗിനു മുന്നില്‍ ഇനി ചുരുക്കം ചില ദിവസങ്ങള്‍ മാത്രെമ ബാക്കിയുളളൂ.

ഭൂരിഭാഗം കൗണ്‍സിലര്‍മാരും പാര്‍ട്ടിയിലെ ഒരുവിഭാഗവും നിലവിലുളള വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദിനെയാണ് പിന്തുണയ്ക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയില്‍ റോഷ്‌നിക്കായിരുന്നു മുന്‍തൂക്കം.

രണ്ടു മുമ്പ് നടന്ന ജില്ലാകമ്മിറ്റിയോഗത്തില്‍ നഗരസഭാധ്യക്ഷ പദവിയെ ചൊല്ലി ഇ. അഹമ്മദ് കുഞ്ഞാലിക്കുട്ടി വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത തര്‍ക്കം നടന്നിരുന്നു. നഗരസഭാധ്യക്ഷയെ തിരഞ്ഞെടുക്കാനുളള തീരുമാനങ്ങള്‍ സംസ്ഥാനസമിതിക്ക് വിടണമെന്ന് ഇ. അഹമ്മദ് വിഭാഗത്തിലെ വി. പി വമ്പന്‍ നിര്‍ദ്ദേശിച്ചതാണ്ഒച്ചപ്പാടിനിടയാക്കിയത്. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഹിതപരിശോധന നടത്തിയ സാഹചര്യത്തില്‍തീരുമാനം ജില്ലാകമ്മിറ്റി തന്നെയെടുക്കണമെന്ന് കുഞ്ഞാലിക്കുട്ടിവിഭാഗക്കാരനായ മുന്‍ ചെയര്‍മാന്‍ ബി. പി ഫാറൂഖ് ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷം പേരുംറോഷ്‌നി ഖാലിദിനെ ചെയര്‍പേഴ്‌സണാക്കണമെന്നു പാര്‍ട്ടി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ അഖിലേന്ത്യാപ്രസിഡന്റായ ഇ. അഹ്മദ് ഉള്‍പ്പെടെയുളളവര്‍ സി. സീനത്തിനു വേണ്ടി രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് ആളിക്കത്തിയത്. ഇതേ തുടര്‍ന്നാണ് ഹിതപരിശോധന നടത്തേണ്ടിവന്നത്.

ഹിതപരിശോധനയില്‍ റോഷ്‌നിക്ക് എട്ടുവോട്ടും സീനത്തിന് ഏഴുവോട്ടും ലഭിച്ചിരുന്നു. മുന്‍നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൂടിയായ ടി.കെ നൂറിന്നസ ഭരണപരിചയം പരിഗണിച്ചുതന്നെ ചെയര്‍പേഴ്‌സാക്കണമെന്നും നിര്‍ദ്ദേശിച്ചു. നിലവിലെ ആക്ടിംഗ് ചെയര്‍മാന്‍ സി.സമീര്‍ ഹിതപരിശോധനയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മുസ്ലീംലീഗ് മുന്‍സിപ്പര്‍ പാര്‍ലമെന്റ് ബോര്‍ഡുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.

Keywords: Kerala, Kannur, Municipal Chairperson, IUML, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post