വയലില്‍ തീപിടിത്തം: വാഴകള്‍ കത്തിനശിച്ചു

അഞ്ചരക്കണ്ടി: മാമ്പയിലെ വിലങ്ങേരി താഴെവയലില്‍ തീപിടിത്തം. നാല്‍പതോളം വാഴകള്‍
Fire
കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. വിലങ്ങേരിയിലെ ശാരദ, ശാന്ത, ദാമോദരന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരുടെ വാഴകളാണ് നശിച്ചത്. നേരത്തെ ക്വഷി ചെയ്തിരുന്ന താഴെവയലില്‍ ഇപ്പോള്‍ കൃഷിയൊന്നുമില്ല. തൊട്ടടുത്ത പറമ്പില്‍ തീകൂട്ടി കത്തിച്ചിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ പാറിവീണാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.

കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം തീയണക്കാനായി എത്തിയെങ്കിലും വയലിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌തൊട്ടടുത്തുളള അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പ് ഉപയോഗിച്ച് ഉപയോഗശൂന്യമായ ഒരുകിണറില്‍ നിന്നും വെളളം പമ്പ് ചെയ്തു തീയണക്കുകയായിരുന്നു.
മണിക്കൂറുകളുടെ ശ്രമഫലമായാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും തീയണച്ചത്.

Keywords: Kerala, Kannur, Ancharakandi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post