പൊതുജനങ്ങള്‍ക്ക് വെള്ളം നല്‍കുമ്പോഴുള്ള നഷ്ടം സര്‍ക്കാര്‍ വഹിക്കണം: കെ.കെ.ശൈലജ

കണ്ണൂര്‍: പൊതുജനങ്ങള്‍ക്ക് വെള്ളം നല്‍കുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ വഹിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.ശൈലജ ആവശ്യപ്പെട്ടു. കേരള വാട്ടര്‍ അതോറിട്ടി എംപ്‌ളോയീസ് യൂണിയന്‍ സംഘടിപ്പിച്ച കുടിവെള്ള സ്വകാര്യവത്കരണ വിരുദ്ധ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇവിടെ ജനക്ഷേമം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ അതില്‍ നിന്ന് പിന്തിരിയുകയാണ്. പാവപ്പെട്ടവര്‍ക്ക് വന്‍ വില നല്‍കി കുടിവെള്ളം വാങ്ങാനാകില്ല. അതിനാല്‍ കുടിവെള്ളം നല്‍കുമ്പോഴുള്ള നഷ്ടം സര്‍ക്കാര്‍ വഹിക്കണമെന്ന് അര്‍വര്‍ പറഞ്ഞു.
KK-Shylaja, Mahila
K.K Shylaja

സര്‍ക്കാരിന്റെ പുതിയ നയപ്രകാരം വെള്ളം കുടിക്കാതെ ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടാകും. ഇവിടെ ഭൂഗര്‍ഭജലം ഊറ്റിയെടുക്കാനുള്ള അവകാശവും സ്വകാര്യ കമ്പനികള്‍ക്കാണ് നല്‍കുന്നത്. ജലചൂഷണത്തിനുള്ള സാഹചര്യവും കമ്പനിക്ക് അനുവദിച്ചുകൊടുക്കുകയാണ്. കുടിവെള്ളത്തിന്റെ വിതരണം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനില്‍ക്കണം. ഇങ്ങനെ പോയാല്‍ ഭൂഗര്‍ഭജലം ചോര്‍ത്തി വില്‍ക്കുക മാത്രാമയിരിക്കും കമ്പനിയുടെ ലക്ഷ്യം. ഭൂമിയുടെ ചോര ഊറ്റിക്കുടിക്കുന്നതിനു തുല്യമാണിത്. ഈ കൊള്ളയെ എതിര്‍ക്കേണ്ടത് മനുഷ്യത്വമുള്ളവരുടെ ഉത്തരവാദിത്തമാണെന്നും കെ.കെ.ശൈലജ പറഞ്ഞു.

കേരള വാട്ടര്‍ അതോറിട്ടി എംപ്‌ളോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജെ. മോഹന്‍കുമാര്‍ വിഷയം അവതരിപ്പിച്ചു. എം. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സഹദേവന്‍, സി.പി.മുരളി, ഇല്ലിക്കല്‍ അഗസ്തി, എം. വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.തമ്പാന്‍ സ്വാഗതവും എം.വി.വിശ്വംഭരന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Water, K.K Shailaja, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post