കണ്ണൂര്‍: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോരും അഭിപ്രായഭിന്നതകളും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച കണ്ണൂരിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിച്ചത് വളരെ സൂക്ഷ്മതയോടെ. മന്ത്രിസഭാ പ്രവേശനത്തില്‍ തന്റെ അനുഭവമാണ് ചെന്നിത്തലയ്ക്കുണ്ടായതെന്ന കെ.മുരളീധരന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രാഷ്ട്രീയകാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
കണ്ണൂര്‍ ഡി.സി.സി ഓഫീസ് പുതിയ കെട്ടിട ശിലാസ്ഥാപന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കെ.സുധാകരന്‍ എം.പി കെ.പി.സി.സി പ്രസിഡന്റിന് പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ടാണ് പ്രസംഗിച്ചത്. എന്നാല്‍
ഉദ്ഘാടനപ്രസംഗത്തിനിടെ സി. പി. എമ്മിലെ വിഭാഗീയതയും ഡി. വൈ. എഫ്. ഐയിലെ കൊഴിഞ്ഞുപോക്കും ചൂണ്ടിക്കാട്ടി പ്രസംഗിച്ച രമേശ് ചെന്നിത്തല എല്‍. ഡി. എഫ് ഘടകകക്ഷികള്‍ തമ്മിലും സി. പി. എമ്മിനുളളിലും കടുത്ത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്ന് ആരോപിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമത്തിനിരയായ ജില്ലയിലെ 148 കോണ്‍ഗ്രസ് ഓഫീസുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കെ.പി.സി.സി അനുവദിച്ച പത്തുലക്ഷം രൂപയുടെ സഹായധനം ചെന്നിത്തല ഡി.സി.സി പ്രസിഡന്റിന് കൈമാറി.

Keywords: Kerala, Kannur, Ramesh Chennithala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment