യുവാവിനെ ആക്രമിച്ച് 1,40,000 രൂപ കൊളളയടിച്ചു

പരിയാരം: ഓട്ടോറിക്ഷയില്‍ പണവുമായി രാത്രി വീട്ടിലേക്കു പോവുകയായിരുന്ന യുവാവിനെ രണ്ടുകാറുകളിലായെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം 1,40,000 കൊളളയടിച്ചതായി പരാതി. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ പടന്നയിലെ കൈപ്പാട് വീട്ടില്‍ അബ്ദുല്‍ സലാമിനെ (30) പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1.45ന് പടന്ന കാന്തലോട്ടായിരുന്നു സംഭവം.
Attack

അബ്ദുല്‍ സലാം തന്റെ അമ്മാവന്റെ പക്കല്‍ നിന്നും പണം വാങ്ങി പടന്നയില്‍ വന്ന ഐ. പി. എല്‍ ക്രിക്കറ്റ് കളികണ്ടശേഷം ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പിന്നാലെ രണ്ടുകാറുകളിലായെത്തിയ സംഘമാണ് ആക്രമിച്ച് പണം തട്ടിയതത്രെ. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Keywords: Kerala, Kannur, Pariyaram, Attack, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post