കണ്ണൂര്‍: അന്തരിച്ച പ്രശസ്ത സംവിധായകന് പി. എ. ബക്കറിന്റെ പേരിലുള്ള ഫൗണ്ടേഷന് വ്യാജ സംഘടനയല്ലെന്ന് ചെയര്മാന് ഡോ. അഷ്റഫ് എട്ടിക്കുളം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചു മാസം മുമ്പാണ് ബക്കറിന്റെ സഹോദരീപുത്രന് കെ. ജയകുമാര്‍ വൈസ് ചെയര്‍മാനായി ഫൗണ്ടേഷന് രൂപീകരിച്ചത്. ബക്കറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരില്‍ ഒരു ട്രസ്റ്റോ സംഘടനയോ രൂപീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ബക്കറിന്റെ സംവിധാന സഹായിയായ താന്‍ മുന്‍കൈയെടുത്ത് ഫൗണ്ടേഷന് രൂപീകരിച്ചതെന്നും ഡോ. അഷ്റഫ് പറഞ്ഞു.
ബക്കറിന്റെ സ്മരണയ്ക്കുള്ള പ്രഥമ ചലച്ചിത്ര പുരസ്കാരം സംവിധായകന് പ്രിയദര്ശന് നല്‍കിയിട്ടുണ്ട്. ബക്കറിന്റെ സിനിമയായ ഭ മണിമുഴക്ക' ത്തിലെ നായകന് ഹരിയെ സാമ്പത്തികമായി സഹായിക്കാന്‍ ഫൗണ്ടേഷന് മുന്‍കൈയെടുക്കുന്നുണ്ട്. ഫൗണ്ടേഷന് ചെയര്‍മാനെതിരെ മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകളിലൂടെ ആക്ഷേപിച്ചത് പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അഷ്റഫ് പറഞ്ഞു. ഫൗണ്ടേഷന് അംഗങ്ങളായ റമീസ്. യാസിര്‍ അറാഫത്ത്, ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala, Kannur, Backar foundation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment