മട്ടന്നൂര്‍: മോഷ്ടിച്ച പോത്തിനെ വെട്ടിക്കുന്ന് ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച കേസില്‍ പ്രതികളായ നാലുപേരെ മട്ടന്നൂര്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മുഖപ്പറമ്പിലെ കെ.വി വിജേഷ്, ലോറി ഡ്രൈവര്‍ വെമ്പടിയിലെ കെ.പി അജേഷ്, അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി ചാവശേരിയിലെ കെ.പി ശ്രീരാജ്, വിക്രാന്ത് ബസ് കണ്ടക്ടര്‍ മണ്ണോറയിലെ എന്‍.വി പ്രകാശന്‍ എന്നിവരാണ് റിമാന്‍ഡിലായത്. പ്രതികള്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകരാണെന്ന് പൊലിസ് പറഞ്ഞു.
പത്തൊമ്പതാം മൈലിലെ ഇക്ബാലിന്റെ രണ്ടുവയസുളള പോത്തിനെ ഏപ്രില്‍ 19ന് രാത്രി വിജേഷിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി ചാവശേരി കൊളത്തുപറമ്പ് പോര്‍ക്കലി ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെത്തിച്ചും കാലുകളും തലയും വെട്ടിമാറ്റി കൊല്ലുകയായിരുന്നു. പോത്തിനെ കൊന്നത് അന്യമതസ്ഥരാണെന്ന് വരുത്തിതീര്‍ത്ത് വര്‍ഗീയകലാപമുണ്ടാക്കാനുളള ശ്രമം ഇതിനു പിന്നിലുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മട്ടന്നൂര്‍ സി. ഐ വേണുഗോപാല്‍, എസ്. ഐ കെ.വി പ്രമോദന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Kerala, Kannur,. Buffalo, Robbery, Mattanur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment