കണ്ണൂര്‍: വളപട്ടണം വനജ ടാക്കീസിനു സമീപം തമിഴ്നാട് വിരുതുനഗര്‍ അറപ്പാങ്കോട്ട താലൂക്കിലെസനാശി തേവരുടെ മകന് എസ്. പാണ്ഡ്യനെ(50) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു.
വളപട്ടണം കടവ് റോഡിലെ മന്‍സൂറാ(38)ണ് അറസ്റ്റിലായത്.
സിനിമാതീയേറ്ററില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിനിമ കാണുന്നതിനിടെ സംഘട്ടന രംഗത്തില്‍ പാണ്ഡ്യന് ബഹളംവെച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് ഇവരെ തീയേറ്ററില്‍ നിന്നും പുറത്താക്കി.ഇതിനെ തുടര്‍ന്ന് ഇരുവരും പുറത്തുനിന്നും സംഘട്ടനമുണ്ടായി.
മന്‍സൂര്‍ തന്റെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പാണ്ഡ്യന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ഇയാളെ വളപട്ടണം കടവില്‍ വച്ചാണ് പൊലിസ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി വിവിധയിടങ്ങളില്‍ പീഡിപ്പിച്ച കേസിലും കളവുകേസിലും പ്രതിയാണ് മന്‍സൂര്‍. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മന്‍സൂറിനെ രണ്ടാഴ്ച്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kerala, Kannur, Accuse, Remanded, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment