അവിശുദ്ധ കൂട്ടുകെട്ടുകള്‍വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കും: പിണറായി

Pinarayi Vijayan
കണ്ണൂര്‍: കേരളത്തിലും ഇന്ത്യയിലും ചിലര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടിയുണ്ടാക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സി.പി. എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സി. ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ മതനിരപേക്ഷ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി യു. ഡി. എഫ് ചില ജാതി മത ശക്തികളുമായി കൂട്ടുചേര്‍ന്നതിന്റെ ഫലം കാണുകയുണ്ടായി. അഞ്ചാംമന്ത്രിയുടെ പേരിലുണ്ടായ വിവാദവും പ്രതിപക്ഷമല്ല ഉണ്ടാക്കിയത്. അതിനു പിന്നിലും ചില യു. ഡി. എഫ് നേതാക്കള്‍ തന്നെയായിരുന്നു. അഞ്ചാം മന്ത്രിയോടെ സാമുദായി ക സന്തുലിതാവസ്ഥ തകര്‍ന്നുവെന്ന് പറഞ്ഞ് യു. ഡി. എഫ് നേതാക്കള്‍ തന്നെയാണ് രംഗപ്രവേശം ചെയ്തത്. മന്ത്രിസഭയിലെ മന്ത്രിയെ തീരുമാനിക്കാനുളള അധികാരം പോലും ചില ജാതിമത ശക്തികള്‍ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായി. ഇതിനെല്ലാംകാരണമായത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുളള അവിശുദ്ധ കൂട്ടുകെട്ടുകളാണെന്നും പിണറായി പറഞ്ഞു.

ന്യൂനപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ എതിര്‍ക്കപ്പെടേണ്ടതാണ്. ഇതിനെതിരെഉറച്ച നിലപാടുകളുമായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയാല്‍ മാത്രമെ ഫലപ്രദമായി തടയാന്‍ കഴിയുകയുളളൂവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സി. പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സി. ഐ. ടി.യു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ പത്മനാഭന്‍, വിവിധ കക്ഷി നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, മാത്യു ടി.തോമസ്, രാമചന്ദ്രന്‍ കടന്നപ്പളളി, അഡ്വ. ലാലിവിന്‍സെന്റ്, എ. അസീസ്, ടി. പി പീതാംബരന്‍, കെ.കെ ശൈലജ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, Pinarai Vijayan, CPM, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post