ചക്കരക്കല്‍: താത്കാലിക ജീവനക്കാരനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ മാവേലിസ്‌റ്റോറിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. ബുധനാഴ്ച രാവിലെ ചക്കരക്കല്‍ മാവേലിസ്‌റ്റോറിലാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
ജീവനക്കാരനായ രാജീവനെയാണ് വെളളച്ചാലിലേക്ക് സ്ഥലം മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് എ. ഐ.ടി.യു.സി പ്രവര്‍ത്തകര്‍ മാവേലിസ്‌റ്റോറിന്റെ പ്രവര്‍ത്തനം തടയുകയായിരുന്നു. ഇതുകാരണം സാധനങ്ങള്‍ വാങ്ങാന്‍ വന്ന നൂറുകണക്കിനാളുകള്‍ പെരുവഴിയിലായി.
മൂന്ന് മണിയോടെ ചക്കരക്കല്‍ പൊലിസിന്റെ സാന്നിദ്ധ്യത്തില്‍ സിവില്‍ സപ്‌ളൈസ് ഓഫീസര്‍ പ്രദീപ് കുമാര്‍, എ. ഐ.ടി.യു.സി നേതാക്കളായ താവം ബാലകൃഷ്ണന്‍, ലക്ഷ്മണന്‍ എന്നിവര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ജീവനക്കാരനെ മൂന്നുമാസത്തേക്ക് താത്കാലികമായി കണ്ണൂരിലേക്ക് സ്ഥലം മാറ്റാന്‍ തീരുമാനിച്ചുകൊണ്ട് പ്രശ്‌നം പരിഹരിച്ചു. വൈകിട്ടോടെ മാവേലി സ്‌റ്റോര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.

Keywords: Kerala, Kannur, Chakkarackal, Maveli store, closed, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment