സമരപഥങ്ങളിലെ കരുത്തുമായി തപന്‍സെന്‍


Tapan Sen
കണ്ണൂര്‍: തൊഴിലാളിയായി ജീവിതമാരംഭിച്ച് തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വീണ്ടും തപന്‍ സെന്‍. 2010 മാര്‍ച്ചില്‍ ചണ്ഡിഗഡില്‍ നടന്ന പതിമൂന്നാം സി. ഐ.ടി.യു ദേശീയ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തപന് ഇതു രണ്ടാംമൂഴമാണ്.

കൊല്‍ക്കത്ത സ്റ്റീല്‍ അതോറിറ്റി ലിമിറ്റഡ്(സെയില്‍)തൊഴിലാളിയായിരിക്കെ യൂണിയന്‍ പ്രവര്‍ത്തനമാരംഭിച്ച തപന്‍ കിഴക്കന്‍ ബംഗാളിലെ സ്വാതന്ത്ര്യസമരസേനാനിയായ ബങ്കിംസെന്‍ അമിയമൊയി സെന്‍ ദമ്പതികളുടെ മകനാണ്. ജനിച്ചതും വളര്‍ന്നതും കൊല്‍ക്കത്തയില്‍. 1951ലെ ഗാന്ധിജയന്തി ദിനത്തിലാണ് ജനനം. നിരവധി സമരങ്ങള്‍ നയിച്ച തപന്‍ സെന്‍ 197072 കാലത്തെ സിദ്ധാര്‍ത്ഥ ശങ്കര്‍റേയുടെ ഭരണകാലത്ത് ഒരുമാസക്കാലം ജയിലിലായിരുന്നു.

1991ല്‍ സി. ഐ.ടി.യു ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ രാജ്യസഭാ അംഗമായി. കൊല്‍ക്കത്തയിലെ അധ്യാപികയായ ദേബശ്രി സെന്നാണ് ഭാര്യ.മക്കള്‍: മോണിദീപ, സോംദീപ്.

Keywords: Kerala, KannurCITU, Tapan Sen, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post