സി.ഐ.ടി.യു. സമ്മേളനം സമാപിച്ചു; യോജിച്ച പോരാട്ടം അനിവാര്യം

CITU conference in Kannur
കണ്ണൂര്‍: അഞ്ചു ദിവസമായി കണ്ണൂരില്‍ നടന്നുവന്ന സി.ഐ.ടി.യു. പതിനാലാമത് ദേശീയ സമ്മേളനം സമാപിച്ചു. നവ ലിബറലിസം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍തരണം ചെയ്യാന്‍ യോജിച്ച പോരാട്ടം അനിവര്യമാണെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ സമാപന സമ്മേളനം ദേശീയ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എ.കെ. പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

ലോക മുതലാളിത്തം ഇപ്പോള്‍ പ്രതിസന്ധി നേരിട്ടിരിക്കയാണെന്ന് എ.കെ.പദ്മനാഭന്‍ പറഞ്ഞു. അവകാശങ്ങള്‍ നിഷേധിച്ചുകൊാണ് ഇപ്പോള്‍ തൊഴിലാളികള്‍ക്കു മേല്‍ കടന്നുകയറ്റം നടത്തിക്കൊിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരാര്‍വത്കരണം മുതലാളിത്ത പ്രതിസന്ധിയുടെ സൃഷ്ടിയാണ്. ജോലി സ്ഥിരതയില്ലായമ, തൊഴിലില്ലായ്മ എന്നിവയ്ക്ക് ഇടയാക്കുന്നതും ഈ പ്രതിസന്ധി തന്നെയാണ്. മുതലാളിത്തത്തിന്റെ പുത്തന്‍ നയങ്ങളെ കേന്ദ്ര സര്‍ക്കാരും പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തില്‍ കുത്തകവത്കരത്തെയും സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെയും ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം കൈക്കൊ തീരുമാനങ്ങള്‍ പ്രത്യയ ശാസ്ത്ര വ്യത്യാസമില്ലാതെ മുഴുവന്‍ വര്‍ഗബഹുജന സംഘടനകളിലേയ്ക്കും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജൂണ്‍ ഏഴു മുതല്‍ 14 വരെ സമ്മേളന തീരുമാനങ്ങള്‍ രാജ്യവ്യാപകമായി മുഴുവന്‍ ജനങ്ങളിലും എത്തിക്കാനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.

കരാര്‍വത്കരണം ഉപേക്ഷിക്കുക, എല്ലാ തൊഴിലാളികള്‍ക്കുമുള്ള അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുക എന്നീ സന്ദേശങ്ങള്‍ താഴെത്തട്ടില്‍ വരെ എത്തിക്കാനുളള പ്രചാരണ പരിപാടികള്‍ നടത്തും. ജൂലായ് 10 ന് മുഴുവന്‍ അംഗന്‍വാടി ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊ് രാജ്യവ്യാപകമായ സമരം നടത്താനും സമ്മേളനം തീരുമാനിച്ചതായി പദ്മനാഭന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ ശക്തമായ ബദല്‍ സംവിധാനം രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനം ശക്തമാക്കും. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിക്കുകയും ട്രേഡ് യൂണിയനുകളെ വേട്ടയാടുകയുമാണ്. ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന തെറ്റായ നയങ്ങള്‍ തിരുത്തുന്നതു വരെ സി.ഐ.ടി.യു പ്രക്ഷോഭം നടത്തും. ഇനി വരാനുള്ളത് കടുത്ത പോരാട്ടങ്ങളുടെ ദിനങ്ങളാണ്. ഇതോടൊപ്പം സാമൂഹ്യ അനാചാരങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമം എന്നിവയ്‌ക്കെതിരെയും പ്രക്ഷോഭം ശക്തമാക്കുമെന്നും എ.കെ. പദ്മനാഭന്‍ പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ് റിക്കോസ്, എളമരം കരീം, കോടിയേരി ബാലകൃഷ്ണന്‍, കെ. പി. സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.


Keywords: Kerala, Kannur, CITU, Conference, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post