പോപ്പുലര്‍ഫ്രണ്ട് ആയുധപരിശീലനം: എന്‍.ഐ.എ അന്വേഷണത്തിന്?

Kannur, Kerala, Popular front, Narath camp, Enquiry to NIA, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: നാറാത്ത് ആയുധപരിശീലനത്തിനിടെ പോലീസ് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് ബാംഗ്‌ളൂര്‍ സ്‌ഫോടനകേസുമായി ബന്ധമുണ്ടെന്ന് സൂചന. ഞായറാഴ്ച കണ്ണൂരിലെത്തിയ കര്‍ണാടക ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ ഇതുസംബന്ധിച്ചു തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതികളായി പി.വി അസീസ്, പി.വി ഫഹദ് എന്നിവര്‍ക്കാണ് ബാംഗ്‌ളൂര്‍ ബാംഗ്‌ളൂര്‍ സ്‌ഫോടനകേസുമായി ബന്ധമുണ്ടെന്ന് സൂചനലഭിച്ചത്. ആയുധപരിശീലന കേന്ദ്രത്തില്‍ നിന്നും പിടിയിലായ ചില പ്രതികളുടെ തീവ്രവാദബന്ധം സംബന്ധിച്ചുളള റിപോര്‍ട്ട് ഡി.ജി.പി ബാലസുബ്രഹ്മണ്യം ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ)യോട് ആവശ്യപ്പെട്ടു. ആയുധപരിശീലകരായ പി.വി അസീസിനും പി.വി ഫഹദിനും തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലെ തീവ്രവാദസംഘടനകളുമായിബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അറസ്റ്റിലായ 21 പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് മയ്യില്‍ പോലീസ് നല്‍കിയ ഹര്‍ജി കണ്ണൂര്‍ ജെ. എഫ്. സി. എം (രണ്ട്) കോടതി ജഡ്ജ് ടി. പി അനില്‍ തിങ്കളാഴ്ച പരിഗണിക്കും. ഇതിനുശേഷം അസീസിനെയും ഫഹദിനെയും ബാംഗ്‌ളൂര്‍ സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ തീരുമാനം. ഇതിനായി ഇവര്‍ കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രതികളെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധ സ്‌ക്വാഡിലെ നാലംഗ സംഘം ഞായറാഴ്ച കണ്ണൂര്‍ ഡി.വൈ. എസ്. പി പി.സുകുമാരനുമായി ചര്‍ച നടത്തിയിട്ടുണ്ട്.

പരിശോധനയ്ക്കിടെ പൊലിസിനെ വെട്ടിച്ച് കടന്ന കമ്പില്‍ കുമ്മായക്കടവ് റോഡിലെ എ.വി. പി ഹൗസില്‍ ഖമറുദ്ദീന്റെ വീട്ടില്‍ നിന്നാണ് ബാംഗ്‌ളൂര്‍ സ്‌ഫോടനവുമായിബന്ധപ്പെട്ട ചിലസൂചനകളടങ്ങിയ രേഖകള്‍കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഡി.വൈ. എസ്. പി പി.സുകുമാരന്‍ കര്‍ണാടക പോലീസിന് വിവരം കൈമാറിയത്. പോലീസിനെ വെട്ടിച്ച് കടന്ന ഖമറുദ്ദീന്‍ വലയിലായതായും വിവരമുണ്ട്. ഇയാളെകൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്തുവരികയാണത്രെ.

Keywords: Kannur, Kerala, Popular front, Narath camp, Enquiry to NIA, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post