കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയില്‍ അധികാര കൈമാറ്റത്തിന് തീരു
മാനമായി. നേരത്തെയുണ്ടായിരുന്ന ധാരണപ്രകാരം ചെയര്‍പേഴ്‌സണ്‍ സ്ഥാനം മുസ്ലീംലീഗിനും വൈസ് ചെയര്‍മാന്‍സ്ഥാനും കോണ്‍ഗ്രസിനും വെച്ചുമാറാനാണ് ഇന്നലെ നടന്ന ഇരുപാര്‍ട്ടികളിലെയും നേതാക്കന്‍മാരുടെ യോഗത്തില്‍ തീരുമാനമായത്.
രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ഭരണ നേതൃത്വം പരസ്പരം മാറണമെന്ന് നേരത്തെ ഇരുപാര്‍ട്ടികളും തമ്മില്‍ കരാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ചുളള ധാരണയില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറാന്‍ നീക്കം നടത്തി. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ വിവാദമുണ്ടായതിനെ തുടര്‍ന്ന് മുസ്ലീം ലീഗ് ജില്ലാനേതൃത്വം അധികാര കൈമാറ്റം നടത്തണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന് കത്തു നല്‍കി.
ഇതിനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളിലെയും നേതാക്കന്‍മാര്‍ സംയുക്തമായി യോഗം ചേര്‍ന്നത്.
അധികാര കൈമാറ്റത്തിന് ധാരണയായതോടെ മുസ്ലീംലീഗില്‍ ചെയര്‍പേഴ്‌സണ്‍ പദവിക്കുവേണ്ടിയുളള മത്സരം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസിലെ എം.സി ശ്രീജയ്ക്കു പകരം റോഷ്‌നി ഖാലിദും സീനത്തുമാണ് ചെയര്‍പേഴ്‌സണ്‍ പദവിക്കായി മത്സരിക്കുന്നത്. ജില്ലാപഞ്ചായത്ത് അംഗമുള്‍പ്പെടെ പന്ത്രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനപരിചയമാണ് റോഷ്‌നി ഖാലിദിനുളളത്. എന്നാല്‍സീനത്തും നഗരസഭയിലും പാര്‍ട്ടി പ്രവര്‍ത്തനരംഗത്തും ദീര്‍ഘകാലത്തെ അനുഭവപാരമ്പര്യം അവകാശപ്പെടുന്നുണ്ട്.
മുസ്ലീം ലീഗ് ജില്ലാനേതൃത്വം ഇതുസംബന്ധിച്ച് വ്യക്തമായ തീരുമാനം ഇതുവരെയെടുത്തിട്ടില്ല. കേന്ദ്രസഹമന്ത്രി ഇ. അഹ്മദ് ഉള്‍പ്പെടെയുളള നേതാക്കളുടെ അഭിപ്രായമാരാഞ്ഞതിനു ശേഷം മാത്രമെ ഈക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുളളൂവെന്ന് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നു. മുസ്ലീം ലീഗിലെ സമീറിനു പകരം കോണ്‍ഗ്രസില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ടി. ഒ മോഹനന്റെ പേരിനാണ് മുന്‍തൂക്കം.
പയ്യാമ്പലംകൗണ്‍സിലറായ ജയസൂര്യയും വൈസ് ചെയര്‍മാന്‍ പദവിക്കായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ പദവികള്‍ കൈമാറുന്നതിനോടൊപ്പം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളും കൈമാറും. ഇതുസംബന്ധിച്ച് വ്യക്തമായ ധാരണ ഇന്നലെ നടന്ന യോഗത്തിലുണ്ടായിട്ടില്ല.
നിലവിലുളള സാഹചര്യം തുടര്‍ന്നാല്‍ മതിയെന്ന വാദവുമായി കോണ്‍ഗ്രസിലെയും ലീഗിലെയും കൗണ്‍സിലര്‍മാരില്‍ ചിലര്‍ രംഗത്തുവന്നതാണ് അധികാര കൈമാറ്റം ദുഷ്‌കരമാക്കിയത്.
കല്‍പ്പറ്റ മോഡലില്‍ നിലവിലുളളഭരണസമിതി തുടരണമെന്ന വാദം ചിലര്‍ ഉയര്‍ത്തിയെങ്കിലും അതൊന്നും വിലപ്പോയില്ല. ലീഗിലെ ഗ്രൂപ്പ് പോര് ആളിക്കത്താതിരിക്കാന്‍ ഇ. അഹ്മദ്് ഉള്‍പ്പെടെയുളള നേതാക്കള്‍ വിഷയത്തില്‍ ഇടപെടാഞ്ഞതും അധികാര കൈമാറ്റം സുഗമമാക്കിയിട്ടുണ്ടെന്നാണ് സൂചന. നാമനിര്‍ദ്ദേശപത്രിക നല്‍കിയതിനുശേഷം തിരഞ്ഞെടുപ്പിലൂടെയായിരിക്കും പുതിയ ഭരണ നേതൃത്വം നിലവില്‍ വരിക. രണ്ടരവര്‍ഷംവീതമാണ് ഇരുപാര്‍ട്ടികളും പങ്കിട്ടെടുക്കുന്നത്. യോഗത്തില്‍ ഡി.സി. സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ടി. ഒ മോഹനന്‍, മുസ്ലീം ലീഗ് നേതാക്കളായ അബ്ദുര്‍ റഹ്മാന്‍ കല്ലായി, സമീര്‍, ബി. പി. ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kannur, Kerala, Municipal administration, IUML, Election, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment