കണ്ണൂര്‍ ഡെന്റല്‍ കോളേജില്‍ പി.ജി കോഴ്‌സുകള്‍ക്ക് അനുമതി

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളേജില്‍ വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കാന്‍ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അനുമതി നല്‍കിയതായി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.എ ഹാഷിം, പ്രിന്‍സിപ്പല്‍ ഡോ. തോമസ് ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡെന്റല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ശുപാര്‍ശയെ തുടര്‍ന്നാണിത്.

Kannur dental collegeഉത്തര മലബാറില്‍ ആദ്യമായാണ് ഒരു ഡെന്റല്‍ കോളേജിനെ പോസ്റ്റ് ഗ്രാജ്വേറ്റ് സ്ഥാപനമായി ഉയര്‍ത്തുന്നത്. കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി ആന്‍ഡ് എന്‍ഡോഡോണ്‍ടിക്‌സ്, ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി, ഓറല്‍പാത്തോളജി, ഓര്‍ത്തോഡോണ്‍ടിക്‌സ്, പീഡോഡോണ്‍ടിക്‌സ്, പെരിയോഡോണ്‍ടിക്‌സ്, പ്രോസ്‌തോഡോണ്‍ടിക്‌സ് എന്നീ ഏഴ് വിഭാഗങ്ങളില്‍ 201314 അദ്ധ്യയന വര്‍ഷം മുതല്‍ മൂന്ന് വര്‍ഷ എം.ഡി.എസ് കോഴ്‌സ് തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും.

2006ല്‍ സ്വാശ്രയ മേഖലയില്‍ തുടങ്ങിയ കോളേജില്‍ നിന്ന് ബി.ഡി.എസ് വിദ്യാര്‍ത്ഥികളുടെ രണ്ട് ബാച്ച് പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പി.ജി. കോഴ്‌സുകളും ആരംഭിക്കുന്നതോടെ ദന്ത ചികിത്സാ മേഖലയില്‍ നിലവിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വ്യാപ്തിയും സൗകര്യങ്ങളും ലഭിക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നേരത്തെ തന്നെ ഏഴ് നോണ്‍ക്ലിനിക്കല്‍ ശാഖകളില്‍ ബിരുദാനന്തര ബിരുദ കേഴ്‌സുകളുണ്ട്. പുതുതായി സൈക്യാട്രി, ഒഫ്ത്താല്‍മോളജി എന്നീ ക്‌ളീനിക്കല്‍ കോഴ്‌സുകള്‍ക്കുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ നാരായണന്‍, പ്രൊഫ. ഡോ. സി.പി ഫൈസല്‍, പി.ആര്‍ മാനേജര്‍ പി.കെ. പ്രേമരാജന്‍ എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kannur, Dental college, PG, Course, principal, press meet, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post