മട്ടന്നൂര്‍: വിവാഹ ഒരുക്കത്തിനിടെ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് കോടതിയില്‍ കീഴടങ്ങി. ഉളിയില്‍ പടിക്കച്ചാലിലെ കെ.എന്‍. ഖദീജയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ഖദീജയുടെ സഹോദരന് കെ.എന്‍. ഫിറോസാ(22)ണ് മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ ഈകേസില്‍ ആറുപ്രതികള്‍ പിടിയിലായി.
ഡിസംബര്‍ 22ന് ഉച്ചയ്ക്കാണ് ഖദീജയെ വീട്ടില്‍വച്ച് കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കോഴിക്കോട് സ്വദേശിയായ ഹമീദിനെ വിവാഹം കഴിക്കാനുളള ഒരുക്കത്തിനിടെയാണ് കൊലപാതകം. വിവാഹം കഴിഞ്ഞാല്‍ ഖദീജയുടെ സ്ഥലവും വീടും നഷ്ടമാകുമെന്ന ഭയത്താല്‍ പ്രതികള്‍ ഹമീദിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഇതുതടയുന്നതിനിടയില് ഖദീജയ്ക്കു വെട്ടേറ്റുവെന്നുമാണ് പോലിസ് കേസ്.
ഈ കേസില്‍ ഖദീജയുടെ മറ്റൊരു സഹോദരന് ഇസ്മയില്‍, ബന്ധു നിസാര്‍, കീച്ചേരിയിലെ റൗഫ്, പടിക്കച്ചാലിലെ നാസര്‍ എന്നിവര്‍ പിടിയിലായിട്ടുണ്ട്. ഫിറോസിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Kannur, Kerala, Capitulat, Killed, Marriage, Sister, Police, Court, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment