ബോണസിനായി പെട്രോള്‍പമ്പ് തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്


കണ്ണൂര്‍: 2012-13 വര്‍ഷത്തെ ആകെ വരുമാനത്തിന്റെ ഇരുപതു ശതമാനം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് പെട്രോള്‍ ബങ്ക് തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരമാരംഭിക്കും. കഴിഞ്ഞ ദിവസം ലേബര്‍ ഓഫീസര്‍ തൊഴിലാളികളും ബങ്ക് ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കാന്‍ തീരുമാനിച്ചത്.

സി. ഐ.ടി.യു, ഐ. എന്‍.ടി.യു.സി, ബി.എം. എസ് എന്നീ സംഘടനകള്‍സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിനെ തുടര്‍ന്നുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബങ്ക് ഉടമകള്‍ മാത്രമാണ് ഉത്തരവാദികളെന്ന് സംയുക്ത സമരസമിതി കണ്‍വീനര്‍ എ. പ്രേമരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Petrol pumb workers
Keywords: Kerala, Kannur, Petrol, bonus, workers,  Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post