കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ തത്ക്കാലം മരവിപ്പിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ബുധനാഴ്ച എം.വി. രാഘവനെ വീട്ടില്‍ സന്ദര്‍ശിച്ച് അറിയിച്ചിരുന്നു.
ഇത് തിരുത്തുംപോലെയാണ് മുഖ്യമന്ത്രി വ്യാഴാഴ്ച പ്രസ്താവന നടത്തിയത്. പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുകോളജുകളുടെയും ആസ്തി ബാധ്യതകളുടെ കണക്കുകള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ റിപോര്‍ട്ട് കിട്ടിയാല്‍ മുന്നണിയിലെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കും.
ഇതു സംബന്ധിച്ച് കെ.പി.സി.സി. പ്രസിഡന്റ് എന്താണ് പറഞ്ഞതെന്ന് താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസം സി.എം.പി. നേതാവ് എം.വി. രാഘവനെ പരിയാരം മെഡിക്കല്‍ കോളജ് വിഷയത്തില്‍ അനുനയിപ്പിക്കാന്‍ ബര്‍ണശേരിയിലുളള അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ചെന്നിത്തലഈക്കാര്യം എം.വി. ആറിനെ നേരിട്ട് അറിയിക്കാനാണ് താന്‍ എത്തിയതെന്നും പറഞ്ഞിരുന്നു. ഇതിനു കടകവിരുദ്ധമായി മുഖ്യമന്ത്രി വ്യാഴാഴ്ച കണ്ണൂരില്‍ പ്രതികരിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
Keywords: Oommen Chandy, Kannur, Kerala, Ramesh Chennithala, Pariyaram Medical College, Kannur Vartha, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Pariyaram: CM clarifies Chennithala's statement
Post a Comment