ജസ്റ്റിസ് കെ.ടി. ശങ്കരന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

Accident, Kannur, Kerala, High Court Justice K.T. Sankaran, Car, Kannur Vartha, Kannur News
കണ്ണൂര്‍: ഹൈക്കോടതി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെ വളപട്ടണം ടോള്‍ ബൂത്തിനു സമീപമാണ് അപകടം. ജസ്റ്റിസിന് അകമ്പടി പോയ പോലിസ് ജീപ്പിനു കുറുകെ കടക്കുകയായിരുന്ന ആള്‍ട്ടോ കാര്‍ ആദ്യം ഇടിക്കുകയും ഉടന്‍ ബ്രേക്കിട്ടപ്പോള്‍ ജസ്റ്റിസ് സഞ്ചരിച്ച കാര്‍ ജീപ്പിനു പിന്നില്‍ ഇടിക്കുകയുമായിരുന്നു.

ഇതിനു പിന്നാലെ ഇദ്ദേഹത്തിന്റെ കാറിനു പിന്നില്‍ മിനിലോറിയുമിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കണ്ണൂരില്‍ നിന്നും തളിപ്പറമ്പിലേക്ക് പോകുകയായിരുന്നുജസ്റ്റിസ് കെ.ടി. ശങ്കരന്‍. അപകടത്തിനു ശേഷം മറ്റൊരുകാറിലാണ് യാത്ര തുടര്‍ന്നത്.

Keywords: Accident, Kannur, Kerala, High Court Justice K.T. Sankaran, Car, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Justice KT Shankar's car got accidented

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post