വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Molestation student
കണ്ണൂര്‍: പ്രണയം നടിച്ച് വശത്താക്കി ഒമ്പതാംക്‌ളാസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കസാനക്കോട്ട സ്വദേശി ഹാരിസാണ് പിടിയിലായത്. തലശേരിയിലെ ഒരു സ്‌കൂളില്‍ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയായ തോട്ടട കിഴുന്നയിലെ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.

സ്വന്തം വീട്ടിലും പയ്യാമ്പലത്തും കൊണ്ടുപോയാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. കുടുംബപരിചയമുളള 14വയസുകാരിയെ പ്രണയം നടിച്ച് ഇയാള്‍ വശത്താക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാളുടെ സംഘത്തില്‍മറ്റുചിലരുമുണ്ടെന്ന് വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയും തിരച്ചില്‍ നടത്തുന്നുണ്ട്. സിറ്റിയിലെ ഒരു പൂട്ടിയിട്ട സ്‌കൂളിന്റെ അകത്ത് പൂട്ട് തകര്‍ത്ത് കടന്ന് മുറിയില്‍വച്ച് ലൈംഗീകമായി ചൂഷണം ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. തിങ്കളാഴ്ച്ച വൈകിട്ട് വീടിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ടൗണ്‍ പൊലിസ് കേസെടുത്തത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. പീഡനത്തിലെ മുഖ്യപ്രതി ഹാരിസ് മുങ്ങിയിരിക്കുകയാണ്. ഇയാള്‍ ബൈക്ക് മോഷണകേസിലെ പ്രതികൂടിയാണെന്ന് പൊലിസ് അറിയിച്ചു.

Keywords: Kerala, Kannur, Student, Arrest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post