കേരള യാത്രക്കു മുന്നോടിയായി ജില്ലയില്‍ 100 കേന്ദ്രങ്ങളില്‍ ജനസദസുകള്‍

lali-vincent-DCC in Kannur
ഡി.സി.സി. ഓഫീസില്‍ ചൊവ്വാഴ്ച ചേര്‍ന്ന നേതൃയോഗത്തില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് 
അഡ്വ. ലാലി വിന്‍സെന്റ് സംസാരിക്കുന്നു


കണ്ണൂര്‍: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കൂന്ന കേരള യാത്രയുടെ ഭാഗമായി ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലുമായി 100 കേന്ദ്രങ്ങളില്‍ ജനസദസുകള്‍ നടത്താന്‍ കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗം തീരൂമാനിച്ചു.

19, 20 തീയതികളിലാണ് ജില്ലയില്‍ കേരളയാത്ര പര്യടനം നടത്തുക. ജില്ലയില്‍ 11 കേന്ദ്രങ്ങളിലാണ് സ്വീകരണം. സ്വീകരണ കേന്ദ്രങ്ങളായ പയ്യന്നൂര്‍, പഴയങ്ങാടി, അഴീക്കോട്, കണ്ണൂര്‍, മമ്പറം, തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ സ്വാഗതസംഘം രൂപീകരിക്കും. 93 മണ്ഡലങ്ങളില്‍ നിന്നായി 1500 ബൂത്തുകളില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് കെ പി സി സി പ്രസിഡണ്ടിന് സ്വീകരണയോഗങ്ങളില്‍ വെച്ച് കൈമാറും. സ്വീകരണകേന്ദ്രങ്ങളില്‍ 17, 18 തീയതികളില്‍ വിളംബര ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ കെ.പി.സി.സി പ്രസിഡിനെ അണിയിക്കുന്ന നോട്ടുമാലകള്‍ രക്തസാകഷി ഫണ്ടിലേക്ക് മാറ്റും.

ഡി.സി.സി. ഓഫീസില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സെന്റ് കേരളയാത്രയെ കുറിച്ച് വിശദീകരിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സിക്രട്ടറിമാരായ പി. രാമകൃഷ്ണന്‍, വി.എ. നാരായണന്‍, അഡ്വ. സജീവ് ജോസഫ്, കെ.പി. നൂറുദ്ദീന്‍, എം നാരായണന്‍കുട്ടി, സതീശന്‍ പാച്ചേനി, മമ്പറം ദിവാകരന്‍, എന്നിവര്‍ പ്‌റസംഗിച്ചു. മുരേി ഗംഗാധരന്‍ സ്വാഗതവും എം.പി. മുരളി നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, DCC, KPCC, Office, conference, bearers, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post