'ആയുര്‍വേദത്തെ ജനകീയ ആരോഗ്യനയത്തില്‍ ഉള്‍പ്പെടുത്തണം'

Dijo Jose, Secretary
Dijo-Jose
കണ്ണൂര്‍: ആയുര്‍വേദത്തെ കേരളത്തിന്റെ പുതിയ ആരോഗ്യനയം രൂപീകരിക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സ്‌റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. തൊടിയൂര്‍ ശശികുമാര്‍ ആവശ്യപ്പെട്ടു. സ്‌കൈപാലസില്‍ അസോസിയേഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


Sajan
Sajan
ഡോ. എ.വി സാജന്റെ അദ്ധ്യക്ഷതയില്‍ ഡോ. ആര്‍. ഷാജു, ഡോ. പി. പി ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഡിജോ ജോസ് സ്വാഗതവും ഡോ. സജിന നന്ദിയും പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്‌ന അവാര്‍ഡ് നേടി ഡോ. പി വിലക്ഷ്മണനെ സംഘടനാരക്ഷാധികാരി ഡോ. കെ. എം മാധവന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ഭാരവാഹികള്‍: ഡോ. എ.വി സാജന്‍(പ്രസി) ഡോ. സ്മിജ, ഡോ.പ്രീത പി.വി(വൈസ് പ്രസി) ഡോ. ഡിജോ ജോസ്(സെക്ര) ഡോ.ദീപ്തി, ഡോ. ജെനിന്‍(ജോ. സെക്ര).

Keywords: Kerala, Kannur, Medicine, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post