കണ്ണൂരില്‍ നിരോധിതപുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം കണ്ടെത്തി

കണ്ണൂര്‍: നഗരത്തില്‍ പരസ്യമായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലിസ് നടപടിയാരംഭിച്ചു. കണ്ണൂരിലെ ഒരു സ്‌റ്റേഷനറില്‍ കടയില്‍ വില്‍പ്പനയ്ക്കായി വച്ച ഒരലക്ഷത്തിലേറെ രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി.മുനീശ്വരന്‍ കോവിലിനു സമീപം സ്‌റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന ശബരി സ്‌റ്റോറില്‍ നിന്നാണ് തിങ്കളാഴ്ച രാവിലെ അനധികൃതമായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

Panmasala seized മിഠായിയും മറ്റ് ഉത്പന്നങ്ങളും സൂക്ഷിക്കുന്നിടത്ത് തന്നെ പെട്ടികളിലാക്കി വച്ചിരുന്ന പാന്‍ മസാല ഉത്പന്നങ്ങളാണ് ടൗണ്‍ എസ്. ഐ സനല്‍കുമാറും സംഘവും റെയ്ഡ് നടത്തി പിടിച്ചെടുത്തത്. സംസ്ഥാനത്ത് വില്‍പന നിരോധിച്ച പുകയില ഉത്പന്നങ്ങളാണ് റെയ്ഡില്‍ കണ്ടെത്തിയത്. കടയുടമ അന്‍പരശിനെതിരെ പൊലിസ് കേസെടുത്തു. പിടിച്ചെടുത്ത പുകയിലഉത്പന്നങ്ങള്‍ക്ക് ഒരുലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലിസ് അറിയിച്ചു. അന്‍പരശിന് നഗരത്തില്‍ അഞ്ചോളം കടകളുണ്ടെന്ന് പൊലിസ് അറിയിച്ചു.

കര്‍ണ്ണാടക, തമിഴ് നാട് ഭാഗങ്ങളില്‍ നിന്നും ലോറികളിലും ബസുകളിലും കടത്തിയാണ് ലഹരി ഉത്പന്നങ്ങള്‍ നഗരത്തിലെത്തിക്കുന്നത്. ഇതു ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ എത്തിക്കുന്നത് ഇയാളാണെന്ന് സംശയിക്കുന്നതായിപൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം പൊലിസ് നടത്തിയ പരിശോധനയില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഇബ്രാഹിമെന്നയാളെ കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അന്‍പരശിന്റെ കടകളില്‍ റെയ്ഡു നടത്തിയത്.

ദിവസവും അയ്യായിരം രൂപയുടെ വരെ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ചെറുകിട കടകള്‍ നഗരത്തിലുണ്ടെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അന്‍പരശടക്കമുളള മൊത്തകച്ചവടക്കാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്ന ഏജന്റുമാരുടെ വന്‍സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇവര്‍ മംഗലാപുരത്തും ബാംഗ്‌ളൂരും ഇത്തരം ലഹരി ഉത്പന്നങ്ങള്‍ വാങ്ങാനായി നിയോഗിക്കുന്നത്.

ഹന്‍സ്, ചൈനികൈനി, പാന്‍പരാഗ്, മധു, കൂള്‍ലിപ്, ശംഭു തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ക്ക് പുറത്ത് വെറും രണ്ടോ മൂന്നോ രൂപ മാത്രമെയുളളൂ. ഇതുകണ്ണൂരിലെത്തുമ്പോഴെക്കും 15 മുതല്‍ 20രൂപവരെയാകുന്നു. നാട്ടുമ്പുറങ്ങളില്‍ 25രൂപവരെ കൊടുത്താണ് അന്യസംസ്ഥാനതൊഴിലാളികളടക്കമുളളവര്‍ ഇതുവാങ്ങുന്നത്.

ഒരു സാധനം വിറ്റാല്‍ അഞ്ചിരിട്ടയോളം ലാഭമാണ് ചെറുകിട കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്. ഡിമാന്റിനനുസരിച്ച് വിലകൂട്ടാമെന്ന സൗകര്യവുമുണ്ട്. ഇതിന്റെ വില്‍പ്പനയിലൂടെ മാത്രം ലാഭംകൊയ്യുന്ന നിരവധി കച്ചവടക്കാര്‍ നഗരത്തിലുണ്ട്.എന്നും വാങ്ങുന്ന ഇടപാടുകാര്‍ക്ക് കടലാസില്‍ ചുരുട്ടിയാണ് നല്‍കുന്നത്. മാത്രമല്ല കടയ്ക്കു പുറകിലെ കുറച്ചുദൂരെമാറി മറ്റെവിടെയെങ്കിലോയാണ് ഇവ സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പൊലിസും ആരോഗ്യവകുപ്പ് അധികൃതരും നടത്തുന്ന പരിശോധനയില്‍ ഇവര്‍ കുടുങ്ങാറില്ല.

Keywords: Kerala, Kannur, Police, Smoke, panmasala, case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post