മുഷ്ടിചുരുട്ടിനിലയ്ക്കാത്ത ജനപ്രവാഹം; കണ്ണൂര്‍ ചുവപ്പണിഞ്ഞു

CITU conference in Kannur

കണ്ണൂര്‍: വിപ്‌ളഗാനങ്ങളുടെ ഈരടികളുമായി മുഷ്ടിചുരുട്ടി വര്‍ഗസമരത്തിന്റെ തീജ്വാലകള്‍ മുദ്രാവാക്യങ്ങളാക്കി കൊണ്ട് ആബാലവൃദ്ധം ബഹുജനങ്ങള്‍ കണ്ണൂരിലേക്ക് ഒഴുകിയത്തിയത് പുതുചരിത്രമായി. ഒരുലക്ഷത്തോളം പേരാണ് സി. ഐ.ടി.യു സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ജവഹര്‍സ്‌റ്റേഡിയത്തില്‍ സജ്ജമാക്കിയ സി.കണ്ണന്‍ നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.

കൈക്കുഞ്ഞുകളേയേന്തികൊണ്ടുളള അമ്മമാര്‍, വാര്‍ദ്ധക്യത്തിലും വിപ്‌ളവവീര്യം തളരാത്തവര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍. പൊരിവയലിലുംആവേശം കൂട്ടാന്‍ പെയ്തിറങ്ങിയ വിപ്‌ളവഗാനശീലുകള്‍ ഇതൊക്കെ കണ്ണൂരിന് പുത്തന്‍ അനുഭവമായി മാറി.

തിങ്കളാഴ്ച പന്ത്രണ്ടുമണിയോടെ കണ്ണൂരില്‍ ഗതാഗതം നിലച്ചിരുന്നു. സി. ഐ.ടി.യു സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ മാത്രമാണ് നഗരത്തിലേക്കെത്തിയത്.ഒരുമണിയോടെ ഇവയില്‍ പലതും മുന്‍കൂട്ടിനിശ്ചയിച്ച പാര്‍ക്കിംഗ് സ്ഥലത്തേക്ക് നിറുത്തിയിട്ടതോടെ ഗതാഗതം സ്തംഭിച്ചു തുടങ്ങി.കണ്ണൂരിന്റെ അയല്‍ജില്ലകളിലും അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മലയോരങ്ങളില്‍ നിന്നുള്‍പ്പെടെ ബസുകളിലും ചെറുവാഹനങ്ങളിലുമാണ് പലരും റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ജവഹര്‍സ്‌റ്റേഡിയത്തില്‍ ജനപ്രവാഹമാരംഭിച്ചു.

കത്തുന്ന മീനച്ചൂടിലും ആവേശംവിതറികൊണ്ട് കെ.പി.ആര്‍ പണിക്കര്‍ വിപ്‌ളവഗായകസംഘത്തിന്റെ ഗാനമേളയിലെ അരിവാളിന്‍ ചുണ്ടില്‍ ചിരിചുവപ്പിക്കും, തടവറ തട്ടിത്തകര്‍ത്തു... എന്നിങ്ങനെയുളള വരികള്‍ക്കൊപ്പം നൂറുകണക്കിനാളുകളാണ് ചുവടുവച്ചത്.

വാഹനങ്ങളില്‍ സി. ഐ.ടി.യുവിന്റെ കൂറ്റന്‍ പതാകയുയര്‍ത്തിയും പതാകകളും വാദ്യമേളങ്ങളും പ്‌ളക്കാര്‍ഡും കയ്യിലേന്തിയാണ് ഭൂരിഭാഗമാളുകളും റാലിക്കായി എത്തിയത്. ചെഗുവേരയുടെ ചിത്രങ്ങള്‍ ആലേഖനും ചെയ്ത കൊടികളും ബനിയനുകളും അണിഞ്ഞ് യുവാക്കളും ധാരാളമായെത്തി. നഗരത്തില്‍ തിരക്ക് കൂടിയതോടെ ദൂരദേശങ്ങളില്‍ നിന്നും കണ്ണൂരിലെത്തിയവര്‍ക്ക് കൈത്തറിമേളകളും മറ്റും കൗതുകപകര്‍ന്നു. ഇന്നലെകണ്ണൂരിലെ മേളകളില്‍കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.

സി.ഐ.ടി.യു ചരിത്ര പ്രദര്‍ശനനഗരിയിലും റോഡുവരെ നീളുന്ന ക്യൂവുണ്ടായിരുന്നു. പതിവുപോലെ സമ്മേളനത്തിനെത്തുന്നവരെ പിഴിയാന്‍ ഇക്കുറിയും കണ്ണൂരിലെ കച്ചവടക്കാന്‍ മറന്നില്ല. ശീതളപാനിയങ്ങള്‍ പതിവില്‍ നിന്നും രണ്ടിരട്ടി വിലകൂട്ടിയാണ് കണ്ണൂരിലെ വ്യാപാരികള്‍ ഇക്കുറിയും വിറ്റത്.

Keywords: Kerala, Kannur, CITU, march, rally, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post