ട്രേഡ് യൂണിയന്‍ ഐക്യം പോരാട്ടവീര്യം വര്‍ദ്ധിപ്പിക്കുന്നു: ഗുരുദാസ് ദാസ്ഗുപ്ത

Gurudas Das Gupta

കണ്ണൂര്‍: ഇന്ത്യയില്‍ ട്രേഡ് യൂണിയനുകളുടെ ഐക്യം പോരാട്ടവീര്യം വര്‍ദ്ധിപ്പിക്കുകയാണെന്ന് എ.ഐ.ടി.യു.സി.ദേശീയ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. സി.ഐ.ടി.യു.ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ട്രേഡ് യൂണിയന്‍ ഐക്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ട്രേഡ് യൂണിയനുകളുടെ അഭൂതപൂര്‍വമായ ഐക്യം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. രണ്ടും രണ്ടും കൂട്ടിയാല്‍ നാലാണ്. എന്നാല്‍ ട്രേഡ് യൂണിയനുകളുടെ കൂടിച്ചേരല്‍ രണ്ടും രണ്ടും കൂട്ടിയാല്‍ ആറ് എന്നതിലുപരി പ്രസ്ഥാനങ്ങള്‍ തമ്മില്‍ ചേരുമ്പോഴുള്ള വര്‍ദ്ധിത വീര്യമാണ് ഉണ്ടാകുന്നത്. ട്രേഡ് യൂണിയനുകളുടെ ഐക്യം തിരഞ്ഞെടുപ്പില്‍ ബാധകമല്ല. സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനും അത് സഹായകരമല്ല. അതേസമയം തൊഴിലാളികളുടെ മിതവും ന്യായവുമായ അവകാശങ്ങള്‍ നേടിയെടുക്കുകയാണ് ഇത്തരം ഐക്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഉണ്ടാകുന്നതിനു മുമ്പ് തൊഴിലാളിസംഘടനകള്‍ ഉണ്ടായിട്ടുണ്ട്. 1917 ല്‍ ലെനിന്റെ നേതൃത്വത്തില്‍ നടന്ന ഒക്ടോബര്‍ വിപ്‌ളവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തൊഴിലാളി സംഘടനാ രൂപീകരണമുണ്ടായതെന്നും ദാസ്ഗുപ്ത പറഞ്ഞു.

സമ്മേളനത്തില്‍ എളമരം കരീം അദ്ധ്യക്ഷത വഹിച്ചു. ബി.എം. എസ്.ദേശീയ സെക്രട്ടറി ദ്വരൈ രാജ്, സി.ഐ.ടി.യു.ദേശീയ സെക്രട്ടറി എസ്.ദേബ് റോയി, എ.ഐ.ടി.യു.സി.സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.കൃഷ്ണന്‍ എം.എല്‍.എ.സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് മാധ്യമങ്ങളുടെ കുത്തകവത്കരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

Keywords: Kerala, Kannur, Trade union, Gurudas Das Gupta, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post