കണ്ണൂര്‍: സര്‍ക്കാര്‍ സഹായം ലഭിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനത്തിലും നിയമനത്തിലും സംവരണം നടപ്പിലാക്കണമെന്ന് കേരള ദളിത് പിന്നാക്ക മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
മുന്നണി 24ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സാതന്ത്ര്യസംഗമത്തിന്റെ പ്രചരണാര്‍ത്ഥമുള്ള വിളംബരജാഥയ്ക്ക് കണ്ണൂരില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.
മുന്നണി സംസ്ഥാന പ്രസിഡന്റ് മുന്‍ എം.എല്‍.എ വി. ദിനകരന് മുഖ്യപ്രഭാഷണം നടത്തി. പി. രാമഭദ്രന്, എസ്. കുട്ടപ്പന് ചെട്ടിയാര്‍, വി.വി. കരുണാകരന്, കെ. വിജയന്, രവീന്ദ്രന് പൊയിലൂര്‍, ഒ. കുഞ്ഞിക്കണ്ണന്, കെ. മോഹന്‍ കുമാര്‍, പി.വി. മോഹനന്, ടി. കൃഷ്ണന്, ടി.ടി. സോമന്, പി. ചന്ദ്രന്, കെ.കെ. നാരായണന്, പി.കെ. ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു. സന്തോഷ് തെക്കേടത്ത് സ്വാഗതവും കെ. ദുര്‍ഗ്ഗാദാസ് നന്ദിയും പറഞ്ഞു.
Keywords: Kannur, Kerala, AIDS, Punnala Shrikumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment