കണ്ണൂര്‍: ട്രെയിനില്‍ അനധികൃതമായി കടത്തിയ നാലു ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. കോയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് റെയില്‍വെ സംരക്ഷണ സേന ബേക്കറി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
കക്കൂസിനു സമീപത്താണ് ബുക്ക് ചെയ്യാതെയുളള പാര്സലുണ്ടായിരുന്നത്. കാസര്‍കോട്ടേക്കു കൊണ്ടു പോവുകയായിരുന്ന ഭക്ഷ്യവസ്തുക്കള്ക്കൊപ്പമുണ്ടായിരുന്ന നാലുപേരില്‍ നിന്നായി ഇരുപതിനായിരം രൂപ പിഴയീടാക്കി. ആര്.പി.എഫ്. സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ പി. വിജയകുമാര്‍, എ.എസ്.ഐ. വി.പി. ഇന്ദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Keywords: Train, Food, Bakery, Police, Fine, Toilet, R.P.F. Inspector, Kannur News, Kannur Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment