തര്‍ക്കം രൂക്ഷമാവുന്നു: ജില്ലാ പൊലിസ് സഹകരണ സംഘം ഭരണസമിതി പിരിച്ചുവിടും

Police
കണ്ണൂര്‍: ജില്ലാപൊലിസ് സഹകരണ സംഘംഭരണസമിതിയും ജില്ലാപൊലിസ് മേധാവിയും തമ്മിലുളള തര്‍ക്കം രൂക്ഷമാവുന്നു. ഇതിന്റെ ഭാഗമായി ഭരണസമിതി പിരിച്ചുവിടാനുളള നീക്കമാരംഭിച്ചു.

ഇപ്പോള്‍ അവധിയിലുളള ജോയന്റ് രജിസ്ട്രാര്‍ അടുത്ത ദിവസം തിരിച്ചുവന്നാലുടന്‍ ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണമേര്‍പ്പെടുത്താനുളള രഹസ്യനീക്കമാണ് നടക്കുന്നത്. നിലവില്‍ സംഘം ഭരിക്കുന്ന ഇടതുപക്ഷ അനുഭാവികള്‍ക്ക് ഭരണം നിലനിര്‍ത്താനുളള മുന്‍തൂക്കമുണ്ട്. നിലവിലുളള സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഇപ്പോഴുളള ഭരണസമിതി തന്നെ അധികാരത്തില്‍ തുടരാനാണ് സാധ്യത. എന്നാല്‍ ഇതിനെ മറികടക്കുന്നതിനായി നിലവിലുളള മെമ്പര്‍ഷിപ്പ് മരവിപ്പിച്ച്പുതിയ മെമ്പര്‍ഷിപ്പ് ചേര്‍ക്കാനാണ് എതിര്‍പക്ഷം കരുനീക്കുന്നത്. സംഘം പ്രസിഡന്റും ജില്ലാ പൊലിസ് മേധാവിയുമായ രാഹുല്‍ ആര്‍. നായരെ ഭരണസമിതി അംഗങ്ങള്‍ അവഗണിച്ചതോടെയാണ് സൊസെറ്റിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

സംഘം പ്രസിഡന്ററിയായെ ജില്ലാബാങ്കില്‍ നിന്നും സെക്രട്ടറിയും വൈസ് പ്രസിഡന്റും ചേര്‍ന്ന് ഒന്നേകാല്‍ കോടിരൂപ പിന്‍വലിച്ചതും പ്രശ്‌നം രൂക്ഷമാക്കി. ഇതേ കുറിച്ച് അന്വേഷിക്കാന്‍ എസ്. പി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഇതിനിടെ സംഘം പ്രസിഡന്റുകൂടിയായ എസ്. പിയുടെ സംഘം ഓഫീസിനു പുറത്ത് സ്ഥാപിച്ച നെയിംബോര്‍ഡിന്റെ പേര്‍ ചുരണ്ടി അപമാനിക്കാനും ശ്രമം നടന്നു.

ഇതിനെ തുടര്‍ന്ന് സംഘം സെക്രട്ടറി സി.വി രാജീവനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. ഇതിനുപുറകെ എസ്. പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘം വൈസ് പ്രസിഡന്റും കണ്ണപുരം സ്‌റ്റേഷനിലെ എസ്. ഐയുമായ എം.ഗോവിന്ദനെ ഉത്തരമേഖല ഐ.ജി ജോസ് ജോര്‍ജ് സര്‍വീസില്‍നിന്നും സസ് പെന്റ് ചെയ്തു. ഇതോടെ സംഘത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായിട്ടുണ്ട്. നിലവിലുളള ഭരണസമിതിയുടെ കാലാവധി ഏപ്രില്‍ 14വരെയാണ്. അതിനു മുമ്പ് പുതിയ ഭരണസമിതിയുണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ അടുത്ത ദിവസം തന്നെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താനാണ് സാധ്യത.

Keywords: Kerala, Kannur, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post