ജില്ലാപൊലിസ് സഹകരണ സംഘം ഭരണസമിതി പിരിച്ചുവിട്ടു

police
കണ്ണൂര്‍: വിവാദങ്ങള്‍ക്കിടയില്‍ ജില്ലാ പൊലിസ് സഹകരണ സംഘം ഭരണസമിതി പിരിച്ചുവിട്ടു. ജോയന്റ് രജിസ്ട്രാര്‍ പി.ബി ഉണ്ണികൃഷ്ണനാണ് പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ഭരണസമിതി പിരിച്ച് വിട്ട് സഹകരണ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ. സുധാകരനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചിട്ടുണ്ട്.

സംഘം ഓഫീസിലെത്തി രാവിലെ അഡ് മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റു. എസ്. പി രാഹുല്‍ ആര്‍. നായര്‍ എക്‌സ് ഒഫിഷ്യാ പ്രസിഡന്റായ ഭരണസമിതിയില്‍ എസ്.പിയും ഭരണസമിതി ഡയറക്ടര്‍മാരും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് പിരിച്ചുവിടലിലേക്ക് കലാശിച്ചത്.

വിവാദങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വെളളിയാഴ്ച സംഘം തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദു:ഖ വെളളിയാഴ്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് വിവാദമായതിനെ തുടര്‍ന്ന് ഏപ്രില്‍ 13ന് തിരഞ്ഞെടുപ്പ് നടത്താന്‍ വീണ്ടും നിശ്ചയിക്കുകയായിരുന്നു.

എന്നാല്‍ എസ്. പിയെ അറിയിക്കാതെ യോഗം വിളിച്ചു ചേര്‍ത്താണ് തിരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത്. പ്രസിഡന്റിനെ അറിയിക്കാതെ ചേര്‍ന്ന പ്രസ്തുതയോഗത്തിന്റെ തീരുമാനങ്ങള്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട് എസ്. പി, ജോയന്റ് രജിസ്ട്രാര്‍ക്ക് കത്തു നല്‍കിയിരുന്നു. അതിനുശേഷം സഹകരണ കമ്മിഷന്‍ തിരഞ്ഞെടുപ്പ് നടത്താനുളള തീരുമാനം റദ്ദാക്കി. ഒരു മാസം മുമ്പ് നടപടി ക്രമം ആരംഭിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് തീരുമാനം റദ്ദാക്കിയത്.

ഇതിനിടയില്‍ ഭരണസമിതിയോഗം ചേര്‍ന്ന് എസ്. പിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കുകയും വൈസ് പ്രസിഡന്‌സ് എം. ഗോവിന്ദന് പ്രസിഡന്റിന്റെ ചുമതല നല്‍കുകയും ചെയ്തു. സംഘത്തിന് ജില്ലാബാങ്കിലുളള ഒന്നേകാല്‍ കോടി നിക്ഷേപം എസ്. പി അറിയാതെ വൈസ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് പിന്‍വലിച്ചതും വിവാദമായിരുന്നു. ഇതിനുശേഷമാണ് സംഘം പ്രസിഡന്റിന്റെ ഓഫീസിന്റെ മുന്നില്‍ സംസ്ഥാപിച്ച നെയിംബോര്‍ഡ് ചുരണ്ടി വികൃതമാക്കിയത്.

ഇതിന്റെ പേരില്‍ സംഘം ഹോണററി സെക്രട്ടറി സി.വിരാജീവന്‍(ട്രാഫിക് സ്‌റ്റേഷന്‍) വൈസ് പ്രസിഡന്റ് കണ്ണപുരം എസ്. ഐ എം. ഗോവിന്ദന്‍ എന്നിവരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയുണ്ടായി.

പൊലിസില്‍നിന്ന് ശമ്പളം വാങ്ങി വര്‍ഷങ്ങളായി പൊലിസ് ഡ്യൂട്ടി ചെയ്യാതെ സംഘത്തില്‍ ജോലി ചെയ്യുന്ന ആറുപേരെ ശിക്ഷാനടപടിയുടെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മടക്കി വിളിക്കുകയും ചെയ്തിരുന്നു. ദൈനംദിന ഭരണക്രമം പാടെ താറുമാറായെന്ന് ആരോപി്ച്ചാണ് ഇപ്പോള്‍ ഭരണസമിതി പിരിച്ചുവിട്ടത്.

Keywords: Kerala, Kannur, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post