തലശ്ശേരി: മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം ബോംബേറും വെട്ടിലും കലാശിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30ന് ബീച്ച് റോഡില്‍ കാറിലെത്തിയ സംഘം ബോംബ്, വടിവാള്‍ എന്നിവയുമായി അക്രമിക്കുകയായിരുന്നുവത്രെ. ബീച്ച് റോഡിലെ നിസാബില്‍ യൂസുഫ്(29), ബീച്ച് റോഡിലെ തയ്യുള്ള പറമ്പത്ത് പ്രജീഷ്(30) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
തലശ്ശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് ശേഷം ഇരുവരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇരുവിഭാഗത്തിലുള്ളവര്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായി.
തിങ്കളാഴ്ച വൈകീട്ട് 4.30ഓട് ബീച്ച് ഫെസ്റ്റിനകത്ത് വച്ച് ഇരു വിഭാഗം തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതില്‍ ചില സ്റ്റാളുകള്‍ അക്രമത്തില്‍ തകര്‍ന്നു. അമാന ടൊയോറ്റയുടെ സ്റ്റാളില്‍ പ്രദര്‍ശനത്തിന് വച്ച പുത്തന്‍ കാറിന്റെ മുന്‍വശത്തെ ഗ്ലാസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇതിന് ശേഷമാണ് ബോംബേറും വെട്ടും ബീച്ചിന് പുറത്ത് വച്ച് നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ വാക്ക് തര്‍ക്കത്തിന്റെ ബാക്കിയാണ് തിങ്കളാഴ്ച നടന്ന അക്രമമെന്ന് പോലിസ് സംശയിക്കുന്നു. എടക്കാട് പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Keywords: Kerala, Thalassery, bomb, attack, beach, clash, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment