സി.ഐ.ടി.യു ദേശീയ സമ്മേളനത്തിന് ബുധനാഴ്ച പതാക ഉയരും

CITU meet in Kannur

കണ്ണൂര്‍: സമരചരിത്രങ്ങള്‍ ചുവപ്പിച്ച കണ്ണൂരിന്റെ മനസ് തൊഴിലാളികളുടെ മഹാസംഗമത്തിന് വേദിയാകാന്‍ ഒരുങ്ങി. സി.ഐ.ടി.യു പതിനാലാം ദേശീയ സമ്മേളനത്തിന് ബുധനാഴ്ച പതാക ഉയരും. വൈകിട്ട് ആറിന് പൊതുസമ്മേളന നഗരിയായ മുനിസിപ്പല്‍ ജവഹര്‍ സ്‌റ്റേഡിയത്തിലെ സി. കണ്ണന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കോടിയേരി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തുന്നതോടെ ഏപ്രില്‍ എട്ടുവരെ നീളുന്ന മഹാസമ്മേളനത്തിന് തിരശ്ശീല ഉയരും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 2000ത്തോളം പേരാണ് സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്നത്. ഇതില്‍ 500 ഓളംപേര്‍ ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പ്രതിനിധികളില്‍ ബംഗാളില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. ചൊവ്വാഴ്ച രാത്രിയിലും കൂടുതല്‍ പേര്‍ എത്തി. ബുധനാഴ്ച രാവിലെയോടെ ഏതാണ്ട് മുഴുവന്‍ പ്രതിനിധികളും കണ്ണൂരിലെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. നഗരത്തിലെ വിവിധ ലോഡ്ജുകളിലായാണ് പ്രതിനിധികള്‍ താമസിക്കുന്നത്.
CITU logo


സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയുമായി പുന്നപ്രവയലാര്‍ സമരത്തിന്റെ സ്മരണകളിരന്പുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ പ്രയാണമാരംഭിച്ച ജാഥ ഇന്നലെ കോഴിക്കോട്ട് എത്തിച്ചേര്‍ന്നു. ഇന്ന് രാവിലെ ജാഥ ചേമഞ്ചേരിയില്‍ നിന്ന് പ്രയാണമാരംഭിച്ച് ഉച്ചയ്ക്ക് 12.40 ഓടെ ജില്ലാ അതിര്‍ത്തിയായ മാഹിപ്പാലത്തിന് സമീപം എത്തിച്ചേരും.

വൈകിട്ട് അഞ്ചുമണിയോടെ ജാഥ സമ്മേളനനഗരിയിലെത്തും. സംസ്ഥാന ട്രഷറര്‍ കെ.എം. സുധാകരന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥ കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും. കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായര്‍ കൊടിമരം ജാഥാ ലീഡറെ ഏല്‍പ്പിക്കും. വൈകിട്ട് അഞ്ച് മണിയോടെ സമ്മേളനനഗരിയില്‍ ദേശീയ വൈസ് പ്രസിഡന്റ് എം.എം ലോറന്‍സ് കൊടിമരം ഏറ്റുവാങ്ങും.

തില്ലങ്കേരി രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്നുള്ള ദീപശിഖാജാഥയും ആരംഭിക്കും. ദേശീയ വൈസ് പ്രസിഡന്റ് പി.കെ. ഗുരുദാസന്‍ നേതൃത്വം നല്കും. രാവിലെ 10 മണിക്ക് രക്തസാക്ഷി സി. ഗോപാലന്റെ ഭാര്യ ചിരുത ദീപശിഖ കൈമാറും. ജില്ലയിലെ 18 ഏരിയകളിലെ 102 രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്ന് അനുബന്ധ ദീപശിഖകളുണ്ടാകും. മൂന്ന് ജാഥകളും വൈകിട്ട് അഞ്ചുമണിയോട സംഗമിച്ചാണ് സമ്മേളനനഗരിയിലേക്ക് നീങ്ങുക.

Keywords: Kerala, Kannur, CITU, conference  meet, inauguration, Alappuzha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post