നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പ്: എന്‍.ഐ.എ.അന്വേഷിക്കണം- ബി.ജെ.പി

കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പ് പൊലീസ് റെയ്ഡ് ചെയ്ത് 21 പേര്‍ അറസ്റ്റിലായ സംഭവം ദേശീയ കുറ്റാന്വേഷണ സംഘം അന്വേഷിക്കണമെന്ന് ബി.ജെ.പി.കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെങ്ങും ഇത്തരത്തിലുള്ള ക്യാമ്പുകള്‍ നേരത്തെ നടന്നുവരുന്നുണ്ട്. നടുവനാട് എല്‍.പി.സ്‌കൂളില്‍ ക്യാമ്പ് നടത്തിട്ടും പൊലീസ് നടപടിയെടുത്തില്ല. എടക്കാട് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയ കേസിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല. അതിനാല്‍ എന്‍.ഐ.എയ്ക്ക് മാത്രമേ ഈ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നും രഞ്ചിത്ത് പറഞ്ഞു.
BJP

സംഭവത്തെ നിസാരമായി തള്ളിക്കളയാന്‍ പറ്റില്ല. രാജ്യദ്രോഹകരമായ ഗൂഢാലോചനയുടെ ഭാഗമാണിത്. ഇറാനില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് സംഭവത്തിന്റെ വിദേശ ബന്ധം തെളിയിക്കുന്നതാണ്. റെയ്ഡ് നടക്കുമ്പോള്‍ ഓടിപ്പോയവരില്‍ വിദേശികളും ഉള്ളതായി സംശയിക്കണം. നരേന്ദ്ര മോഡിയുടെ സന്ദര്‍ശനവേളയില്‍ നടക്കുന്ന ക്യാമ്പ് അദ്ദേഹത്തെ അപായപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണോയെന്ന കാര്യവും അന്വേഷിക്കണം.

നാറാത്ത് മുസ്‌ളിം ലീഗ് അറിയാതെ ഒരു പരിശീലന കേന്ദ്രം നടത്താനാവില്ല. ലീഗിന്റെ സ്വാധീന കേന്ദ്രമാണിത്. ലീഗിലെ തീവ്രവാദികളുടെ അനുവാദം ക്യാമ്പിനുണ്ട്. പൊലീസ് റെയ്ഡ് ചെയ്തപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയും ലഘുലേഖയും കിട്ടിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു. ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് യു.ടി.ജയന്തനും രഞ്ചിത്തിനൊപ്പമുണ്ടായിരുന്നു.

Keywords: Kerala, Kannur,BJP, NDF, Narath mobile, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post