മണല്‍മാഫിയക്കുവേണ്ടി കുന്നിടിക്കല്‍ നിയന്ത്രിക്കുന്നതിനുളള ഉത്തരവ് ഉദ്യോഗസ്ഥര്‍ പൂഴ്ത്തി

കണ്ണൂര്‍: സംസ്ഥാനത്ത് അനിയന്ത്രിതമായി നടക്കുന്ന കുന്നിടിക്കല്‍
sand mafia in kannur
തടയുന്നതിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പൂഴ്ത്തി. 2012 നവംബര്‍ 17ന് വ്യവസായവകുപ്പ് പുറപ്പെടുവിപ്പിച്ച ജി.ഒ( പി)138121ഡി നമ്പര്‍ ഉത്തരവാണ് മണല്‍മാഫിയക്കുവേണ്ടി ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയത്.

ഇതുകാരണം നികുതിയിനത്തില്‍ലഭിക്കേണ്ട ലക്ഷങ്ങളാണ് സര്‍ക്കാരിന് നഷ്ടമായത്.

കേരള മൈനര്‍ മിനര്‍ കണ്‍സെഷന്‍ റൂള്‍സ് 2012 എന്ന ഉത്തരവുപ്രകാരം ജില്ലയില്‍ എവിടെ നടക്കുന്ന കുന്നിടിക്കല്‍, മണ്ണിളക്കല്‍ പ്രവൃത്തികള്‍ക്കും കലക്ടറുടെ അനുമതി വേണം. ഉത്തരവിന്റെ കൂടെയുളള അപേക്ഷാഫോറം പൂരിപ്പിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

എത്രലോഡ് മണ്ണ്, ആര്‍ക്ക്, എന്താവശ്യത്തിന്, റോയല്‍ട്ടി അടച്ച രസീതി എന്നിവ വണ്ടികളില്‍ സൂക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒരുക്യൂബിക് മീറ്ററിന് 40 രൂപയാണ് സര്‍ക്കാരിലേക്ക് റോയല്‍ട്ടിയായി അടയ്‌ക്കേണ്ടത്.

നവംബറിനുശേഷം ജില്ലയില്‍ പ്രതിദിനം രണ്ടായിരം ലോഡിലധികം കടത്തുന്നുണ്ട്.ഇതിനൊന്നും ഇതുവരെ റോയല്‍ട്ടി അടച്ചില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

2012 നവംബര്‍ മുതല്‍ കൂട്ടിയാല്‍ ഇതുലക്ഷങ്ങള്‍ വരും. ഇതിനുപുറമെ ശക്തമായ നിബന്ധനകള്‍ പാലിച്ചുകൊണ്ടുമാത്രമെ കുന്നിടിക്കാന്‍ കഴിയുകയുളളൂ. ഇങ്ങനെ അനുമതി നല്‍കിയത് രണ്ടോ മൂന്നോ സ്ഥലത്തു മാത്രമാണ്. നൂറുകണക്കിന് അനധികൃത കുന്നിടിക്കല്‍ പ്രവൃത്തിയാണ് ജില്ലയില്‍ ഇപ്പോഴും നടക്കുന്നത്. കലക്ടറേറ്റില്‍ വന്ന ഉത്തരവിന്റെ കോപ്പി വില്ലേജ് ഓഫീസുകളിലേക്ക് അയക്കാതെ ഗുരുതരമായ വീഴ്ചയാണ് ഉദ്യോഗസ്ഥര്‍ വരുത്തിയിട്ടുളളത്. കളക്ടറേറ്റിലെ എല്‍. സെക്ഷനില്‍ ഇതുസൂക്ഷിച്ചിരിക്കണമെന്നാണ് ഉത്തരവില്‍ സൂചിപ്പിച്ചിട്ടുളളത്.

കുന്നിടിക്കലിനെതിരെ നാട്ടുകാര്‍ വില്ലേജ് ഓഫീസുകളില്‍ പരാതിപ്പെടുമ്പോള്‍ തങ്ങള്‍ക്ക് അത്തരമൊരു ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് വില്ലേജ് ഓഫീസര്‍മാര്‍ ചെയ്യുന്നത്. ഈ ഉത്തരവു പ്രകാരം നടപടി സ്വീകരിക്കുകയാണെങ്കില്‍ കുന്നിടിക്കല്‍ നടത്തിയ വ്യക്തികളില്‍ നിന്നും കടത്തിയ മണ്ണിന്റെ കണക്കെടുത്ത് റോയല്‍ട്ടി തുക ഈടാക്കേണ്ടിവരും. പയ്യന്നൂര്‍ കോറോംവില്ലേജില്‍ ഈ ഉത്തരവിനെ അടിസ്ഥാനമാക്കിയുളള നടപടികളാരംഭിച്ചിട്ടുണ്ട്. കുന്നിടക്കല്‍ നിയന്ത്രണ ഉത്തരവ് വ്യവസായ വകുപ്പിറക്കിയിട്ടും ജില്ലയില്‍ ഇതൊന്നും ബാധകമാക്കാതെ കുന്നിടക്കലും മണല്‍കടത്തും നിര്‍ബാധം തുടരുകയാണ്. തിരക്കേറിയ സമയങ്ങളില്‍ റോഡുകളിലൂടെ മരണപ്പാച്ചില്‍ നടത്തുന്ന ടിപ്പര്‍ ലോറികള്‍ നിരവധി അപകടമരണങ്ങളാണ് വിതച്ചത്.

Keywords: Kerala, Kannur, Sand, mafia, hill, court, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post