സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിനായി ഒരുങ്ങിയത് വിസ്മയിപ്പിക്കുന്ന വേദി

media center Inauguration
കണ്ണൂര്‍: തൊഴിലാളി സമരങ്ങളുടെ വീരഭൂമിയില്‍ തുടക്കമായ സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിനായി പൊലീസ് മൈതാനിയില്‍ ഒരുങ്ങിയത് വിസ്മയിപ്പിക്കുന്ന വേദി. പ്രതിനിധി സമ്മേളനമാണ് പൊലീസ് മൈതാനിയിലെ എം.കെ. പാന്ഥെ നഗറില്‍ നടക്കുന്നത്. സി.ഐ.ടി.യു വിന്റെ 1970 മുതലുള്ള ചരിത്രത്തില്‍ ആദ്യമായി കണ്ണൂരില്‍ നടക്കുന്ന സമ്മേളനത്തിന് അതിന്റെ എല്ലാതരത്തിലുമുള്ള പ്രാധാന്യവും ഉള്‍ക്കൊണ്ടുകൊണ്ടാണ് സംഘാടകര്‍ പ്രവര്‍ത്തിക്കുന്നത്.

നേരത്തെ കൊച്ചിയില്‍ രണ്ടുതവണ സി.ഐ.ടി.യു അഖിലേന്ത്യാസമ്മേളനം സംഘടിപ്പിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ മണ്ണിലേക്ക് സമ്മേളനം കടന്നുവരുന്‌പോള്‍ അത് എല്ലാ അര്‍ത്ഥത്തിലും ചരിത്രമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടന്നുവരുന്നത്. 2020 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 2500 പേര്‍ക്ക് ഇരിക്കാനുളള കൂറ്റന്‍ ഹാളാണ് പ്രതിനിധി സമ്മേളനത്തിനായി ഒരുക്കിയിട്ടുള്ളത്. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്തിരിക്കുന്ന ഹാളില്‍ വിശാലമായ വേദിയും ഒരുങ്ങി. ചുവപ്പ് വളണ്ടിയര്‍മാരുടെ പ്രത്യേകകാവല്‍ ഹാളിലുണ്ടാകും. നേരത്തെ വന്‍കിട സമ്മേളനങ്ങള്‍ക്ക് കൊച്ചിയിലും മറ്റിടങ്ങളിലും വേദിയൊരുക്കിയ തൃശൂരില്‍ നിന്നുളള കമ്പനിയാണ് വേദി നിര്‍മ്മിച്ചിരിക്കുന്നത്.

വേദിയുടെ ഒരു വശത്ത് വിശാലമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. 1000ത്തോളം പൂച്ചെടികള്‍ തൃശൂരിലെ നഴ്‌സറിക്കാരാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൂന്തോട്ടങ്ങള്‍ക്ക് നടുവിലായി രണ്ട് തടാകങ്ങളുമുണ്ട്. പ്രതിനിധികളെ തീര്‍ച്ചയായും നഗരി ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനോട് ചേര്‍ന്നുതന്നെയാണ് ഭക്ഷണത്തിനുള്ള സൗകര്യം. ഭക്ഷണത്തിനായുള്ള സബ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കോഴിക്കോടുള്ള ടോപ്പ് ടേസ്റ്റ് എന്ന സ്ഥാപനമാണ് ഭക്ഷണം തയ്യാറാക്കി വിളന്പുന്നത്. കോഴിക്കോട് നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് ഭക്ഷണമൊരുക്കിയത് ഇവരായിരുന്നു. ദിവസം മൂന്ന് നേരം ഭക്ഷണം നല്‍കും.

ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ക്ക് പുറമെ ഉത്തരേന്ത്യന്‍ വിഭവങ്ങളും തീന്‍മേശയില്‍ അണിനിരത്തും. കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണത്തിനുള്ള പച്ചക്കറികളും മറ്റും ശേഖരിച്ചിരുന്നു. 2020 പ്രതിനിധികള്‍ക്ക് പുറമെ 300ഓളം സംഘാടകരേയും ഭക്ഷണത്തിനായി ദിവസേന പ്രതീക്ഷിക്കുന്നു. ഭക്ഷണം കഴിക്കാനായുള്ള ഹാളും ഒരുക്കിയിട്ടുണ്ട്. 1000ത്തോളം പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 200ലേറെ കസേരകള്‍ ഇട്ടിട്ടുണ്ട്. ബുഫെ സമ്പ്രദായത്തിലൂടെയാണ് ഭക്ഷണ വിതരണം. കുടിവെളളവിതരണത്തിനായി പ്രത്യേകകൗണ്ടറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Kerala, Kannur, CITU, Conference, police, inauguration, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post