പ്രത്യേക സംഘം അന്വേഷിക്കണം: അബ്ദുല്‍ ഖാദര്‍ മൗലവി


Narath-Stick-and knife, Kannur
കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ഫ്ര് കേന്ദ്രത്തില്‍ നിന്ന് മാരകായുധങ്ങള്‍ സഹിതം 21 അംഗ സംഘത്തെ പിടികൂടിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി ആവശ്യപ്പെട്ടു. സമാധാന ജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന വിധത്തിലാണ് ജില്ലയില്‍ പോപ്പുലര്‍ഫ്ര് ആയുധപരിശീലനം നടത്തുന്നത്. മനുഷ്യക്കോലം ഒരുക്കി പരിശീലിപ്പിക്കുന്നത് ഗൗരവമായി കാണണം.

ജില്ലയിലുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പരിശീലനത്തില്‍ പങ്കെടുത്തതെന്ന് വ്യക്തമായ സ്ഥിതിക്ക് പോപ്പുലര്‍ ഫ്രിന്റെ ഉന്നത നേതാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണം. ആയുധങ്ങളുടെയും പണത്തിന്റെയും കേന്ദ്രങ്ങള്‍ ഏതെന്ന് കത്തണമെന്നും മൗലവി ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post