എസ്.എഫ്.ഐ സര്‍വകലാശാലാ മാര്‍ച്ചില്‍ സംഘര്‍ഷം

Police Injured, Kerala, Kannur, Police, students, SFI, Clash, attacked, CPM, March, rally, DYSP, Injured, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
-അക്രമത്തില്‍ ഡി.വൈ.എസ്. പി ഉള്‍പ്പെടെയുളള പൊലിസുകാര്‍ക്കും, ലാത്തിചാര്‍ജ്ജില്‍ 14 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.


-വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുളളവരെ പൊലിസ് തല്ലിച്ചതച്ചു

ധര്‍മ്മശാല: കണ്ണൂര്‍ സര്‍വകലാശാല വിവിധ കോഴ്‌സുകള്‍ക്ക് വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാങ്ങാട്ടുപറമ്പ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. എസ്. എഫ്. ഐക്കാര്‍ നടത്തിയ കല്ലേറില്‍ ഡി.വൈ.എസ്.പി ഉള്‍പ്പെടെയുളള പൊലിസുകാര്‍ക്കും പൊലിസ് ലാത്തിചാര്‍ജ്ജില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുളള 14 എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

പൊലിസ് ലാത്തിചാര്‍ജ്ജില്‍ എസ്. എഫ്. ഐ ജില്ലാപ്രസിഡന്റ് പി. പ്രശോഭ്, ജില്ലാവൈസ് പ്രസിഡന്റ് പി.കെ റമീസ്, കേന്ദ്രകമ്മിറ്റിയംഗം കെ.സതീഷ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ കെ. എസ് സൗമ്യ, പി.ആരതി, പി. പി അനീഷ്, പയ്യന്നൂര്‍ ഏരിയാസെക്രട്ടറി പി.ദിജു, ജിനേഷ് സജീവന്‍, കണ്ണൂര്‍ ഏരിയാസെക്രട്ടറി സി. നിഖില്‍, കൂത്തുപറമ്പ് ഏരിയാസെക്രട്ടറി കെ.തേജസ്, സൈഫ്, വിപിന്‍, മുഹമ്മദ്, സിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രി, കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഗ്‌ളാസ് തകര്‍ന്ന് തലയില്‍ വീണ് തളിപ്പറമ്പ് ഡി.വൈ. എസ്. പി കെ. സുദര്‍ശനും കല്ലേറില്‍ എടക്കാട് സ്‌റ്റേഷനിലെ പൊലിസുകാരനായ ജിതേഷ്, കരീം, എ. ആര്‍ ക്യാമ്പിലെ സതീശന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സ തേടി.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നൂറ് കണക്കിന് എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ പ്രകടനമായി സര്‍വകലാശാല ആസ്ഥാനത്തേക്ക് എത്തിയത്. മാര്‍ച്ച് കവാടത്തില്‍ വച്ച് പൊലിസ് തടഞ്ഞതോടെ സംഘര്‍ഷമാരംഭിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല കെട്ടിടത്തിനു നേരെ നടത്തിയ കല്ലേറില്‍ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. ഇതിനിടെയാണ് ഡി.വൈ. എസ്. പി സുദര്‍ശന് പരിക്കേറ്റത്.

സര്‍വകലാശാല വളപ്പിലേക്ക് ചാടികടന്ന് അക്രമം നടത്തിയ രണ്ടു പ്രവര്‍ത്തകരെ പൊലിസ് പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെയില്‍ മറ്റു പ്രവര്‍ത്തകരും അകത്തേക്ക് ഇരച്ചുകയറി. ഇതോടെ പൊലിസ് ലാത്തിചാര്‍ജ് ജ് ആരംഭിച്ചു. ഇതിനിടെയാണ് നേതാക്കള്‍ക്കും വനിതാപ്രവര്‍ത്തകര്‍ക്കും ലാത്തിയടിയേറ്റത്. മാര്‍ച്ച് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.

സി.പി. എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യാത്രാപ്പടി തോന്നുംപോലെ എഴുതിവാങ്ങി സര്‍വകലാശാലയെ കൊളളയടിക്കുന്ന സിന്‍ഡിക്കേറ്റാണ് കണ്ണൂര്‍ സര്‍വകലാശാലയുടെതെന്ന് ജയരാജന്‍ ആരോപിച്ചു. സാധാരണഗതിയില്‍ ഫീസ് വര്‍ദ്ധന നടപ്പാക്കുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകളുമായും മറ്റും ആലോചിക്കാറുണ്ട്. എന്നാല്‍ ഇത്തരം ജനാധിപത്യകീഴ്വഴക്കമൊന്നും പാലിക്കാതെ സേച്ഛാധിപത്യ രീതിയിലാണ് കണ്ണൂര്‍ സര്‍വകലാശാല ഫീസ് വര്‍ദ്ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളോട് ആഭിമുഖ്യവും താത്പര്യവുമില്ലാത്തവരാണ് സര്‍വകലാശാല ഭരിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

മാര്‍ച്ച് അക്രമാസക്തമാവുമെന്ന് സൂചനലഭിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഡി.വൈ. എസ്. പി കെ. എസ് സുദര്‍ശനന്‍, വളപട്ടണം സി. ഐ പി.ബാലകൃഷ്ണന്‍, കണ്ണൂര്‍ ടൗണ്‍ സി. ഐ കെ.വിനോദ്കുമാര്‍, സിറ്റി സി. ഐ ടി.കെ രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലിസ് സംഘം സര്‍വകലാശാല ആസ്ഥാനത്തിലെ പ്രധാനകവാടത്തിന് മുന്നില്‍ ക്യാമ്പ് ചെയ്തിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജലപീരങ്കിവരുണും ദ്രുതകര്‍മ്മസേനയെയും പൊലിസ് സജ്ജീകരിച്ചു. അക്രമം നടത്തിയ എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു.

Keywords: Kerala, Kannur, Police, students, SFI, Clash, attacked, CPM, March, rally, DYSP, Injured, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post