ഗണേശിന്റെ ഭാര്യ നല്‍കിയ പരാതി എന്തുചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പിണറായി

Kerala, Kannur, Pinarayi Vijayan, Oommen chandy, CPM, Ganesh Kumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: മന്ത്രി ഗണേശ്കുമാറിന്റെ ഭാര്യ നല്‍കിയ പരാതി എന്തുചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പരാതിയിലെ വസ്തുത തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നുമുണ്ട്. എന്നാല്‍ പരാതിയിലെ ഉള്ളടക്കത്തെ കുറിച്ച് പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വായിച്ച ശേഷം ആ പരാതിക്ക് എന്തു സംഭവിച്ചുവെന്നറിയാന്‍ താത്പര്യമുണ്ട്.

ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കേസെടുക്കേണ്ട കുറ്റമാണ് ഗണേശ് ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. വിവാഹേതര ബന്ധത്തില്‍പെട്ട് ആരോപണ വിധേയനായ മന്ത്രി ഗണേശിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയമൂല്യങ്ങള്‍ക്കും സദാചാരത്തിനും നിരക്കാത്തതാണ്.നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറയുന്ന മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ഗണേശിന്റെ കാര്യത്തില്‍ നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നു മര്‍ദനമേറ്റതിന്റെ പാടുകളുമായാണ് ഗണേശിന്റെ ഭാര്യ മുഖ്യമന്ത്രിയെ കണ്ടത്. ഇതൊക്കെ കെട്ടിച്ചമച്ച കഥയാണെന്ന് ആരും കരുതുമെന്ന് തോന്നുന്നില്ലെന്നും പിണറായി പറഞ്ഞു.

ഭരണപക്ഷത്തുള്ളവര്‍ എന്ത് നെറികേട് കാട്ടിയാലും അവരെ സംരക്ഷിക്കുകയും പ്രതിപക്ഷത്തുള്ളവരെ വേട്ടയാടുകയും ചെയ്യുന്ന യു.ഡി. എഫ് നയത്തിന്റെ ഏറ്റവും കടുത്ത ഉദാഹരണമാണിത്. എത്രകാലം ഇതൊക്കെ പൊതുസമൂഹത്തില്‍ നിന്നു മുഖ്യമന്ത്രിക്കു മറച്ചുവെക്കാന്‍ കഴിയുമെന്നും പിണറായി ചോദിച്ചു.

ഭരണപക്ഷത്തുള്ളവരുടെ അംഗബലം നോക്കിയല്ല ഇത്തരം കാര്യങ്ങളില്‍ നിലപാട് സ്വീകരിക്കേണ്ടത്. ഗണേശിനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറയുന്ന പി.സി. ജോര്‍ജിന്റെ പരാതി കെട്ടിച്ചമച്ചതാണെങ്കില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഒരു മൂല്യവും പൊതുപ്രവര്‍ത്തകന്‍ കാത്തുസൂക്ഷിക്കേണ്ടതില്ലെന്ന സന്ദേശമാണ് ഇത്തരക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനത്തിലൂടെ വ്യക്തമാകുന്നതെന്നും പിണറായി പറഞ്ഞു.

Keywords: Kerala, Kannur, Pinarayi Vijayan, Oommen chandy, CPM, Ganesh Kumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post