പരിയാരം: ദേശീയപാത നാലുവരിയാക്കുന്നതിനായി മെഡിക്കല്‍ കോളേജിന് സമീപത്തെ അലക്യംതോടിനെ ഇല്ലാതാക്കുന്ന സ്ഥലമെടുപ്പിനെതിരെ പ്രതിഷേധം ശക്തം. അലക്യംപാലം ആയുര്‍വേദ കോളേജ് മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ഒരു കിലോമീറ്റര്‍ നീളത്തില്‍ തോട് മൂടിക്കൊണ്ട് ദേശീയപാത വികസിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഭൂമി സര്‍വ്വെ ചെയ്ത് വിജ്ഞാപനമിറക്കിക്കഴിഞ്ഞിരിക്കുകയാണ്.
ഫീഡ് ബാക്ക് വെഞ്ചിയേഴ്‌സിന്റെ സര്‍വ്വെ ഭാഗം കടന്നപ്പള്ളി, ചെറുതാഴം പഞ്ചായത്തുകളിലെ പതിനായിരങ്ങളുടെ കുടിവെള്ളത്തെയും വിളയാങ്കോട് മുതല്‍ കൊക്കാട്ടുവയല്‍ വരെയുള്ള ആയിരക്കണക്കിന് ഏക്കര്‍ കൃഷിയെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണെന്ന് അലക്യംപാലം വികസന സമിതി കുറ്റപ്പെടുത്തി.
അലക്യംതോടിന്റെ ഇരുകരകളിലായി സ്ഥിതി ചെയ്യുന്ന കടന്നപ്പള്ളി, ചെറുതാഴം വില്ലേജുകളിലെ കുന്നിന്‍ ചെരിവുകളില്‍ നിന്നുള്ള ഉറവജലമാണ് അലക്യംതോട് ഒഴുകുന്ന പ്രദേശങ്ങളിലെ കിണറുകള്‍, കൊടിയ വേനലില്‍ പോലും വറ്റാതെ നിലനിര്‍ത്തുന്നത്. ഈ നീര്‍ത്തട പ്രദേശത്തെ അപൂര്‍വ സസ്യങ്ങളും മരങ്ങളും അതുപോലെ മത്സ്യസന്പത്തും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അലക്യംതോട് മൂടിക്കൊണ്ടുള്ള നാലുവരിപ്പാത നിര്‍മ്മാണത്തിന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പതിനായിരക്കണക്കിന് ലോഡ് മണ്ണും കരിങ്കല്ലും ഇറക്കേണ്ടതായി വരും. ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തിലൂടെ കിട്ടുന്ന കമ്മീഷനില്‍ മാത്രം ലക്ഷ്യംവച്ചാണ് നടപടി സ്വീകരിക്കുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തുന്നു.
തോട് നികത്തുന്നതിന് പകരം വെറുതെ കിടക്കുന്ന പുറന്‌പോക്ക്, ഗവ. തരിശ്ഭൂമിയിലൂടെ റീസര്‍വെ നടത്തി വളവില്ലാത്ത നാലുവരിപ്പാത നിര്‍മ്മിക്കണമെന്ന് വികസനസമിതി പ്രസിഡന്റ് സി.എം. കൃഷ്ണന്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Feed back, road, Kadanapalli, village, collector, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment