വാഹനമിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

 Kannur, Lorry Driver, Obituary, Thiruvananthapuram, Accident, Road, Kerala, Malayalam news,
വളപട്ടണം: അഞ്ജാതവാഹനമിടിച്ച് ചരക്കുലോറി ഡ്രൈവര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ചെ ഒന്നരയ്ക്ക് വളപട്ടണത്തിനടുത്ത മന്നയിലാണ് അപകടം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി കണ്ണനാ(42)ണ് മരിച്ചത്.

കണ്ണൂരില്‍ ചരക്കിറക്കിയതിനുശേഷം മടങ്ങുംവഴി റോഡരികില്‍ ലോറി നിര്‍ത്തിയിട്ട് ഉറങ്ങാന്‍ കിടന്നതായിരുന്നു കണ്ണനും മറ്റു ലോറി ഡ്രൈവര്‍മാരും. പുലര്‍ചെ വാഹനത്തില്‍ ഇയാളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുറത്തെക്കിറങ്ങിയപ്പോള്‍ എതിരെ വന്ന വാഹനമിടിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു. വളപട്ടണം പോലീസ് കേസെടുത്തു.

Keywords: Kannur, Lorry Driver, Obituary, Thiruvananthapuram, Accident, Road, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post