കശുഅണ്ടി കാഷ്യൂ കോര്‍പ്പറേഷന്‍ സംഭരിക്കണം: കര്‍ഷക ഐക്യവേദി

Kerala, Kannur, Kasaragod, Cashew nut, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉല്‍പാദിപ്പിക്കുന്ന ലോകത്തില്‍ തന്നെ മികച്ച ഗുണനിലവാരമുള്ള കശുഅണ്ടി കാഷ്യൂ കോര്‍പ്പറേഷന്‍ നേരിട്ട് സംഭരിക്കണമെന്ന് കര്‍ഷക സംഘടന ഐക്യവേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തി ആവശ്യപ്പെട്ടു. ഇപ്പോള്‍ കശുഅണ്ടിക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്നത് 68 രൂപ മാത്രമാണ്. ഇങ്ങനെ വില കുറയാനുള്ള കാരണം കശുഅണ്ടി സീസണില്‍ സംഭരണരംഗത്ത് നിന്ന് കാഷ്യൂ കോര്‍പ്പറേഷനും സര്‍ക്കാരും മാറിനില്‍ക്കുന്നതുകൊണ്ടാണ്.

സാധാരണ നാലുകിലോ കശുഅണ്ടിക്ക് ഒരു കിലോ പരിപ്പ് ലഭിക്കുന്‌പോള്‍ ഇവിടെ മൂന്ന് കിലോയ്ക്ക് ഒരു കിലോ പരിക്ക് ലഭിക്കുന്നു. ലോക മാര്‍ക്കറ്റില്‍ ഇതിന് 1200 രൂപ വരെ ലഭിക്കുന്നുണ്ട്. സര്‍ക്കാരിന്റെ കീഴിലുള്ള ആറളം ഫാമിലെ കശുഅണ്ടി പോലും ലേലത്തില്‍ പിടിക്കുന്നത് സ്വകാര്യ മുതലാളിമാരും ഇടനിലക്കാരുമാണ്.

ഇവര്‍ ഇങ്ങനെ സംഭരിക്കുന്ന കശുഅണ്ടി ടാന്‍സാനിയായില്‍ നിന്നും ബ്രസീലില്‍ നിന്നും ഇറക്കുമതി ചെയ്ത ഗുണനിലവാരം കുറഞ്ഞ കശുഅണ്ടിയുമായി കൂട്ടിക്കലര്‍ത്തിയാണ് കാഷ്യൂ കോര്‍പ്പറേഷന് വലിയ വിലയ്ക്ക് നല്കുന്നത്. ഇതുകൊണ്ട് കാഷ്യൂ കോര്‍പ്പറേഷനോ കര്‍ഷകര്‍ക്കോ മെച്ചമില്ല. കേന്ദ്ര കര്‍ഷക കടാശ്വാസ കമ്മിഷന്‍ എഴുതിത്തള്ളിയ കടങ്ങളില്‍ ക്രമക്കേട് നടന്നതായി സി.എ.ജി കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെന്‌പേരി ആവശ്യപ്പെട്ടു. എന്‍. വാസവന്‍, കെ.ജെ. വര്‍ഗീസ്, ജോസ് മൈലാടൂര്‍, ജോസ് കീഴ്പ്പള്ളി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Kasaragod, Cashew nut, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post