പാമ്പന്‍ മാധവന്റെ ജീവിതം വര്‍ത്തമാനകാലത്തിന് അന്യമാവുന്നു: കടന്നപ്പളളി

 Kerala, Kannur, Kadannappally Ramachandran  Congress, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും കര്‍മ്മശുദ്ധികൊണ്ട് മാതൃകാപരമായി പ്രവര്‍ത്തിച്ച മഹദ് വ്യക്തിയാണ് പാമ്പന്‍ മാധവനെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പളളി പറഞ്ഞു. പാമ്പന്‍മാധവന്‍ ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ത്തമാനകാല രാഷ്ട്രീയത്തിനും പൊതുജീവിതത്തിനും ഇന്ന് അന്യമാവുകയാണ് പാമ്പന്‍ മാധവന്റെ ജീവിതം. രാഷ്ട്രീയരംഗത്ത് മൂല്യച്യുതി ശാപമായി മാറിക്കഴിഞ്ഞ ഈക്കാലത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പിന്തുടര്‍ന്നാല്‍ മാത്രമെ സമൂഹത്തിലെ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുകയുളളൂവെന്ന് കടന്നപ്പളളി പറഞ്ഞു. പി. രാമകൃഷ്ണന്‍, എം.വിജയരാജന്‍, ഇ. പി. ആര്‍ വേശാല, അഡ്വ. കെ.വി മനോജ് കുമാര്‍, ഇ. ജനാര്‍ദ്ദനന്‍, കെ.പി ദിലീപ്, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Kadannappally Ramachandran  Congress, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post