കണ്ണൂര്‍: ജില്ലാപഞ്ചായത്ത് വികസനകേന്ദ്രത്തിന്റെ ശിലാസ്ഥാപനം എട്ടിന് നടക്കും.രാവിലെ പത്തിന് ജില്ലാപഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. എ സരള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കെ.സി ജോസഫ് നിര്‍മ്മാണകരാര്‍ കൈമാറും. കെ.സുധാകരന്‍ എം. പി, എം. എല്‍. എമാരായ എ. പി അബ്ദുല്ലക്കുട്ടി, കെ.കെ നാരായണന്‍, ജയിംസ് മാത്യു, കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ പങ്കെടുക്കും.
മൂന്നുവര്‍ഷത്തിനുളളില്‍ അഞ്ചുനിലയുളള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കും. പാര്‍ക്കിംഗ്,ഇലക്ട്രിക് റൂം എന്നിവയടങ്ങിയ ബെയിസ് മെന്റ് ഫ്‌ളോറും 6589 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതി വരുന്ന ഗ്രൗണ്ട് ഫ്‌ളോറും ഒന്നാം നിലയുമാണ് കെട്ടിടത്തിനുളളത്. ഈ രണ്ടു നിലകളും വാണിജ്യ വ്യാപാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. രണ്ടും മൂന്നും നിലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജില്ലാപഞ്ചായത്തിന്റെ വിവിധ ഓഫീസുകള്‍ക്കുളളതാണ്.
നാലാം നിലയില്‍ എയര്‍കണ്ടിഷന്‍ സൗകര്യമുളള കോണ്‍ഫറന്‍സ് ഹാളിനും വേണ്ടിഉപയോഗിക്കും. 5.45കോടിയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മിതി കേന്ദ്രമാണ് കരാറുകാര്‍. ജില്ലാപഞ്ചായത്തിന് വരുമാനമുണ്ടാകുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തില്‍ ക്യാന്റീന്‍ സൗകര്യമൊരുക്കുമെന്ന് വൈസ് പ്രസിഡന്റ് ടി.കൃഷ്ണന്‍ അറിയിച്ചു.പി.പി മഹമൂദ്, എം.കെ ശ്രീജിത്ത്, കെ. എസ് സജീവന്‍, ഇ. അശോകന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Oommen chandy, CM, K.C Joseph, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment