തളിപ്പറമ്പ: മുസ്ലീംലീഗില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കാന്‍ തളിപ്പറമ്പ് നഗരസഭയിലെ ലീഗ് കൗണ്‍സിലര്‍മാരുടെ യോഗം എട്ടിന് ചേരും.
ടൗണ്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ടി. ഉമ്മറിനെയാണ് ഷുക്കൂര്‍ വധക്കേസിലെമുഖ്യസാക്ഷികളുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തോടൊപ്പം ഹൈവെശാഖ മുസ്ലീംലീഗ് ട്രഷറര്‍ എ. പി ഇബ്രാഹിമിനെയും പി. പി ഉമ്മറിനെയും സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ നഗരസഭ മുസ്ലീംലീഗ് പ്രവര്‍ത്തകസമിതിയോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വിമതവിഭാഗം നേതൃത്വം നല്‍കുന്ന പാണക്കാട് ശിഹാബ് തങ്ങള്‍ ട്രസ്റ്റുമായി ബന്ധംവിച്ഛേദിക്കാത്തതിന്റെ പേരിലാണ് നടപടി. മൊഴിമാറ്റവിവരം നേരത്തെ അറിഞ്ഞിട്ടും കമ്മിറ്റിയെ അറിയിക്കാത്തതിന് ബദരിയ്യ ബഷീര്‍, കെ. ടി അബൂട്ടി എന്നിവരെ ശാസിക്കാനും തീരുമാനിച്ചിട്ടുണ്ട്.

എട്ടിന് ചേരുന്ന മുസ്ലീം ലീഗ് നഗരസഭാകൗണ്‍സിലര്‍മാരുടെ യോഗത്തില്‍ ഉമ്മറിനെതിരെയുളള നടപടി റിപ്പോര്‍ട്ട് ചെയ്യുകയും കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നാണ് സൂചന. എസ്.ടി.യു ഭാരവാഹിത്വത്തില്‍ നിന്നും ഉമ്മറെ പുറത്താക്കാണമെന്ന് മേല്‍കമ്മിറ്റി നിര്‍ദ്ദേശമുണ്ട്.
Keywords: Kerala, Thaliparamba, Muslim League, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment