കണ്ണൂര്‍: വീടുകളില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. മയ്യില്‍ കൊളച്ചേരിയില്‍ രണ്ടുവീടുകളില്‍ കയറി വീട്ടമ്മമാരുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. കരുമാരില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ രമാദേവിയു(51)ടെയും നെല്ലിക്കപ്പാലം ദാലില്‍പളളി ചെമ്മാടം റോഡിലെ സൈനബ മന്‍സിലില്‍ അബ്ദുള്‍ ഖാദര്‍ ഹാജിയുടെ ഭാര്യ സൈനബയുടെയും ആഭരണങ്ങളാണ് കവര്‍ന്നത്. രണ്ടിടത്തും കവര്‍ച്ച നടത്തിയത് ഒരേസംഘമാണെന്ന് പൊലിസ് സംശയിക്കുന്നു.
ചൊവ്വാഴ്ച്ച രാത്രി പത്തേമുക്കാലിനാണ് കരുമാരത്തില്ലത്തെ കവര്‍ച്ച. കിടപ്പുമുറിയില്‍ കട്ടിലില്‍ കിടന്ന് ടി.വി കാണുകയായിരുന്ന രമാദേവിയുടെ കഴുത്തില്‍ നിന്നും മാലപൊട്ടിച്ചെടുക്കുകയായിരുന്നു. വാസുദേവനും ഭാര്യയും മാത്രമാണ് ഇവിടെ താമസം. മുന്‍വശത്തെ വാതില്‍ അടയ്ക്കാതെ വാസുദേവന്‍ പല്ലുതേക്കാനായി പിന്‍വശത്തേക്ക് പോയപ്പോഴാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. രമാദേവിയുടെ നിലവിളി കേട്ട് വാസുദേവന്‍ ഓടിയെത്തിയപ്പോള്‍ മുറിക്കുളളിലുണ്ടായിരുന്ന മോഷ്ടാക്കള്‍
പുറത്തെക്കോടി. ഇവര്‍ പൊട്ടിച്ചെടുത്ത മാല യുടെ കഷ്ണം ഈ സമയം കട്ടിലില്‍ വീണുപോയിരുന്നു. ഇതിനിടെ ടോര്‍ച്ചെടുക്കാനായി വാസുദേവനും രമാദേവിയും അകത്തെ മറ്റൊരു മുറിയിലേക്ക് പോയ തക്കത്തിന് മോഷ്ടാക്കള്‍ വീണ്ടും തിരിച്ചെത്തി കട്ടിലില്‍ വീണുകിടന്ന മാലയുമായി കടന്നുകളഞ്ഞു. ലുങ്കി മാത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. ഇരുവരുടെയും ദേഹത്ത് കറുത്ത ചായം പൂശിയിരുന്നു. കവര്‍ച്ചക്കാര്‍ തമിഴ് സംഘമാണെന്നാണ് വാസുദേവന്‍ പൊലിസിന് നല്‍കിയ മൊഴി. മയ്യില്‍ പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂര്‍ സിറ്റി ഗവ. ഹൈസ്‌കൂളിലെ സംഗീതാധ്യാപികയാണ് രമാദേവി. പിടിവലിയില്‍ ഇവരുടെ കഴുത്തിന് മുറിവേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഭാര്യ സൈനബയുടെ രണ്ടര പവന്റെ നെക്‌ളെയിസ് പൊട്ടിച്ചെടുത്ത സംഘം രണ്ടേകാല്‍ പവന്‍ തൂക്കമുളള കാതില കത്തികാട്ടി ഭീഷണിപ്പെടുത്തി കൈക്കലാക്കി. സംഭവം നടക്കുമ്പോള്‍ ദമ്പതികള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുളളൂ. ഇവരുടെ മകന്‍ഗള്‍ഫിലാണ്. വീടിനു പുറകിലെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. അകത്തെവാതില്‍ തുറക്കാനുളള ശ്രമം നടത്തുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ കത്തികാട്ടി ആഭരണങ്ങള്‍ കവരുകയായിരുന്നു. ബഹളംകേട്ട് അയല്‍വാസികള്‍ എത്തുമ്പോഴെക്കും രണ്ടംഗ കവര്‍ച്ചാസംഘം രക്ഷപ്പെട്ടു. മയ്യില്‍ എസ്. ഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
കണ്ണൂര്‍ തെക്കിബസാറില്‍ കമ്പ്യൂട്ടര്‍സ്ഥാപന മാനേജരായ യുവതിയുടെ ബാഗില്‍ നിന്നും ഏഴുപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. തെക്കിബസാറിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ മാനേജരായ ജാന്‍സി ജോസ്‌നയുടെ സ്വര്‍ണ്ണാഭരണമാണ് കവര്‍ന്നത്. സ്വര്‍ണ്ണമടങ്ങിയ ബാഗ് ഓഫീസില്‍ സൂക്ഷിച്ചതായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മോഷണം. കണ്ണൂര്‍ ടൗണ്‍ പൊലീസ്‌കേസെടുത്തു.

Keywords: Kerala, Kannur, Robbery, Knife, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment