കണ്ണൂര്‍: തിരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ അധികാരത്തില്‍വന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌ന പരിഹാരത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള യു.ഡി.എഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട്കാണിക്കുന്ന നീതിനിഷേധം വഞ്ചനാപരമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക എം.സുല്‍ഫിത്ത് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ നീതിപാലിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ, പരിസ്ഥിതി, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പഴയബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അഡ്വ. വിനോദ് പയ്യടയുടെ അദ്ധ്യക്ഷതയില്‍ കെ.സുനില്‍കുമാര്‍, ഭാസ്‌കരന്‍ വെളളൂര്‍, പ്രസന്നന്‍ പളളിപ്രം, എന്‍. സുബ്രഹ്മണ്യന്‍, എം.കെ ജയരാജന്‍, ആര്‍ടിസ്റ്റ് ശശികല, ഉമ്മര്‍ ചാവശേരി, അഡ്വ. കസ്തൂരി ദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kannur, Kerala, Endosulfan, Oommen chandy, Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment