ജനശതാബ്ദി ഇനി കണ്ണൂരിലേക്ക്; എടക്കാട് ആദര്‍ശ് സ്‌റ്റേഷന്‍

Kerala, Kannur, Thalassery, Train, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
 മലബാറിന് പുതിയ ട്രെയിനുകള്‍

കണ്ണൂര്‍: തിരുവനന്തപുരത്തേക്കുള്ള കണ്ണൂരുകാരുടെ യാത്രാദൂരത്തിന് ഇനി സമയദൈര്‍ഘ്യം കുറയും. തിരുവവന്തപുരംകോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിലേക്ക് നീട്ടിക്കൊണ്ട് റെയില്‍വേ വകുപ്പു മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ നടത്തിയ പ്രഖ്യാപനം വടക്കേ മലബാറിലെ ജനങ്ങള്‍ക്ക് ആശ്വാസമായി. കെ സുധാകരന്‍ എം പിയുടെ ശക്തമായ ഇടപെടലാണ് കണ്ണൂരിന് നേട്ടമായത്.

കണ്ണൂരിനും തലശേരിക്കുമിടയില്‍ എടക്കാട് റെയില്‍വേ സ്‌റ്റേഷന്റെ വികസനമാണ് കണ്ണൂരിന് ലഭിച്ച് മറ്റൊരു ആനുകൂല്യം. ലോകത്തിലെ തന്നെ മികച്ച ഡ്രൈവിംഗ് ബീച്ചുകളിലൊന്നായ മുഴുപ്പിലങ്ങാടേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുതകുന്ന രീതിയിലാണ് എടക്കാട് റെയില്‍വേ സ്‌റ്റേഷനെ ആദര്‍ശ് സ്‌റ്റേഷനായി ഉയര്‍ത്താനുള്ള പദ്ധതി കെ സുധാകരന്‍ എം പി റെയില്‍വേ മന്ത്രാലയം മുമ്പാകെ സമര്‍പ്പിച്ച് അംഗീകാരം നേടിയിരിക്കുന്നത്.

വടക്കേ മലബാറിലെ റെയില്‍വേ യാത്രികരെ സംബന്ധിച്ച് സുപ്രധാനമായ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെട്ട് ഉച്ചയോടെ കോഴിക്കോട്ടെത്തുന്ന ജനശതാബ്ദി എക്‌സ്പ്രസാണ് കണ്ണൂരിലേക്ക് നീട്ടാന്‍ തീരുമാനമായത്. ഉച്ച കഴിഞ്ഞ് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇത് യാത്ര തിരിക്കും. ന്യൂഡല്‍ഹി തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്, ആഴ്ചയില്‍ രണ്ടു ദിവസം കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ്, മംഗലാപുരം ബാംഗ്ലൂര്‍ എക്‌സ്പ്രസ് ട്രെയിനുകളാണ് മലബാറിലെ യാത്രികര്‍ക്കാശ്വാസമായി പുതുതായി പ്രഖ്യാപിച്ച മറ്റു ട്രെയിനുകള്‍. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടപ്പിലാക്കുന്ന വികസനപദ്ധതികള്‍ക്ക് ആവശ്യമായ തുകയും അനുവദിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍ എം പി അറിയിച്ചു.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ആവശ്യമായ ഫണ്ട് കൂടി ലഭിക്കുന്നതോടെ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനാകും.ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിലേക്ക് നീട്ടുന്നതിന് തീരുമാനിച്ച കേന്ദ്രറെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനേയും അതിനുവേണ്ടി പ്രവര്‍ത്തിച്ച കെ സുധാകരന്‍ എം പിയെയും ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അഭിനന്ദിച്ചു.

Keywords: Kerala, Kannur, Thalassery, Train, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post