ചാലോട്: കൊളോളത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്കുളളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കൊളോളത്തെ അരീക്കര ബാലകൃഷ്ണന് തങ്കമണി ദമ്പതികളുടെ മകന് പി. ഷൈജുവാ(30)ണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം സ്വന്തം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് കിടക്കുന്നതെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. രാവിലെ വീട്ടുകാര്‍ കാണാത്തതിനെ തുടര്‍ന്ന് ലോറിയില്‍ നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
അയല്‍വാസിയായ അനീഷിന്റെ ഉടമസ്ഥതയിലുളള ചെങ്കല്‍ കയറ്റുന്ന മിനിലോറിയാണ് ഷൈജു ഓടിക്കുന്നത്. മൃതദേഹത്തിന് സമീപത്ത് മദ്യക്കുപ്പിയും ഗ്രീസിന്റെ ഡപ്പിയും കണ്ടെത്തി. മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ചതാകാമെന്നാണ് പൊലിസ് നിഗമനം.

സഹോദരി ഷീനയുടെ വീട്ടില്‍ കിണര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഒരാഴ്ചയായി ഷൈജു ലോറി ഓടിക്കാന്‍ പോയിരുന്നില്ല. ഷൈജയെന്നൊരു മറ്റൊരു സഹോദരികൂടിയുണ്ട്. പിതാവ് ബാലകൃഷ്ണന് കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ വാച്ച്മാനാണ്. മട്ടന്നൂര്‍ എസ്. ഐ പ്രമോദന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷം മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.
Keywords: Kerala, Chalod, Driver, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment