File photo |
ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും ഉടലെടുക്കുന്ന നിസാര പ്രശ്‌നങ്ങള്‍ പിന്നീട് രാഷ്ട്രീയസംഘര്‍ഷത്തിലെത്തുന്നതായുളള രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സി. പി. എം ആര്‍. എസ്. എസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വളപട്ടണം സി. ഐ ബാലകൃഷ്ണനാണ് യോഗം വിളിച്ചു ചേര്‍ത്തത്.
യോഗത്തില്‍ സി.പി.എം, ആര്‍. എസ്. എസ് ,കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ചിറക്കലിലുണ്ടായ അക്രമത്തില്‍ ആറോളം സി. പി. എം ആര്‍. എസ് എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമത്തിന്റെ ഭാഗമായി കടകളും വായനശാലയും പാര്‍ട്ടി ഓഫീസും തകര്‍ക്കപ്പെട്ടു.
കടലായിയിലെ അക്രമവുമായി ബന്ധപ്പെട്ട് 10 ആര്‍. എസ്. എസ് പ്രവര്‍ത്തകരെയും ഒരു സി. പി. എമ്മുകാരനെയും വളപട്ടണം പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കടലായി തെരുവിലെ സി. പി. എം ബ്രാഞ്ച് ഓഫിസ് അക്രമിച്ചതിന് കടലായി സ്വദേശികളായ ജോഷി, പ്രജില്‍,ശരത്, കെ.വിപിന്‍, പി. അഖില്‍, മൃദുല്‍ എന്നിവരെയാണ് വളപട്ടണം പൊലിസ് അറസ്റ്റു ചെയ്തതത്. ആര്‍. എസ്. എസ് പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചതിന് ചിറക്കല്‍ സ്വദേശിയായ സി . പി.എം പ്രവര്‍ത്തകന്‍ അഖില്‍ലോഹിതാക്ഷനെയും അറസ്റ്റു ചെയ്തതിട്ടുണ്ട്.
Keywords: Kerala, Valapattanam, Kannur, police, clash, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment