കണ്ണൂര്‍: ചപ്പാത്തിക്കും കറിക്കുംപിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ നിന്നുണ്ടാക്കിയമലബാര് ഫ്രീഡം ചിപ്സിനും വന്‍ഡിമാന്‍ഡ്. വെള്ളിയാഴ്ച മണിക്കൂറുകള്‍ക്കുളളില്‍ നൂറ്കിലോ വറുത്തകായ വിറ്റു തീര്‍ന്നു. രാവിലെ പത്തരയ്ക്ക് ജയിലിനടുത്തുളള കൗണ്ടറില്‍ കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഷൈജ ആദ്യവില്‍പ്പന നടത്തിയപ്പോള്‍ തന്നെ വന്‍തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
വൈകിട്ട്നാലരയോടെ നൂറുകിലോ വറുത്തകായ വിറ്റുതീര്‍ന്നു. ഒരുകിലോവിന് 180 രൂപയാണ് വില. അരികിലോ(90) കാല്‍കിലോ(45) എന്നിങ്ങനെയാണ് വില്‍പ്പന നിരക്ക്. ഫ്രീഡം ചിപ്സിന് ഡിമാന്റുളളതിനാല് വില്‍പ്പന കൂട്ടുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
Keywords: Kannur, Kerala, Malabar freedom chipps, Jail, business, Central jail, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment