സെക്യൂരിറ്റി ജീവനക്കാരന്റെ കൊല: ക്രൈംബ്രാഞ്ച് അന്വേഷിക്കും

 Kerala, Kannur, Thalachery, Crime branch, Murder case, Mahi, fake note, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
തലശേരി: സെക്യൂരിറ്റിജീവനക്കാരനായ മമ്പറം കീഴത്തൂരിലെ എം. പി രാഘവനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. തലശേരി സി. ഐയുടെ നേതൃത്വത്തിലുളള അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് തുമ്പൊന്നും ലഭിക്കാതിരുന്നതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെ തലശേരി കണ്ടിക്കലിലെ സിറ്റി പ്‌ളാസ്റ്റിക് ഗോഡൗണിലെ കിടപ്പു മുറിയിലാണ് രാഘവനെ കഴുത്തറത്ത്‌കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കൊലപാതകം ആസൂത്രിതമാണെന്നും കവര്‍ച്ചയ്‌ക്കോ മറ്റോ ശ്രമമുണ്ടായില്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും പൊലീസിന് ലഭിച്ച സൂചന.

സംഭവദിവസം മുപ്പതിലേറെ അന്യസംസ്ഥാന തൊഴിലാളികള്‍ ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ബീഹാറിലും മറ്റും അന്വേഷണം നടത്തിയിരുന്നു. സെക്യൂരിറ്റിജീവനക്കാരനായ രാഘവനെ ചിലര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നേരത്തെ പൊലീസിന് നേരത്തെ പരാതി ലഭിച്ചിരുന്നു.സ്ഥാപനത്തിന് നേരെകല്ലേറുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ചിലരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

മാഹിയില്‍ നിന്നുംലഭിച്ച കളളനോട്ടുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുടെ മകന് പങ്കുളളതായും ആരോപണമുണ്ട്. പൊലീസ് അന്വേഷണം നിലനില്‍ക്കുമ്പോഴും കൊലപാതകത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് മമ്പറത്ത് നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും മറ്റുളളവര്‍ക്കും പരാതി നല്‍കുകയല്ലാതെ മറ്റു പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായിട്ടില്ല.

Keywords: Kerala, Kannur, Thalachery, Crime branch, Murder case, Mahi, fake note, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post